കോന്നിയിലും വട്ടിയൂര്‍ക്കാവിലും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്നില്ല; ഉണ്ണിത്താൻ
text_fieldsതിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ കോന്നിയിലും വട്ടിയൂര്‍ക്കാവിലും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവർത്തിച്ച ില്ലെന്ന് എം.പി രാജ്മോഹൻ ഉണ്ണിത്താൻ. തെരഞ്ഞെടുപ്പിൽ ചില നേതാക്കള്‍ നല്‍കിയത് തെറ്റായ സന്ദേശമാണ്. വട്ടിയൂർ ക്കാവ്, കോന്നി മണ്ഡലങ്ങൾ കൈവിട്ടതിന് പിന്നിൽ എത്ര ഉന്നതനായാലും പാര്‍ട്ടി അന്വേഷിച്ച് നടപടി എടുക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ഉത്തരം താങ്ങുന്ന പല്ലികളെപ്പോലെയാണ് ചില നേതാക്കളെന്നും അവരുള്ളതുകൊണ്ടാണ് പാര്‍ട്ടി നിലനില്‍ക്കുന്നതെന്ന വിചാരം തെറ്റാണെന്നും ഉണ്ണിത്താന്‍ വിമർശിച്ചു.
പ്രചാരണത്തില്‍ വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർഥി മോഹന്‍കുമാറിന്‍റെ ഗുണങ്ങള്‍ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചില്ലെന്ന് ശശി തരൂർ എം.പിയും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.