ആ മൂന്നു ദിവസം റോയി എവിടെ?
text_fieldsകോഴിക്കോട്: കൊല്ലപ്പെടുന്നതിന് മാസങ്ങൾക്കുമുമ്പ് റോയി തോമസിനെ ദുരൂഹ സാഹചര്യത്തിൽ മൂന്നുദിവസം കാണാതായിരുന്നുവെന്ന് അന്വേഷണസംഘത്തിന് സൂചന ലഭിച്ചു. അദ്ദേഹം എവിടെയായിരുന്നുവെന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. റോയിയെ കാണാതായി രണ്ടുദിവസം പിന്നിട്ടപ്പോൾ ജോളി നാട്ടുകാരിൽ ചിലരോടും ബന്ധുക്കളോടും ഇക്കാര്യം പറഞ്ഞിരുന്നു. ബന്ധുവീടുകളിൽ അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല. ഈ സമയം റോയിയുെട മൊബൈൽ ഫോൺ നിശ്ചലമായിരുന്നു.
കോടഞ്ചേരി പൊലീസിൽ ജോളി ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. മൂന്നുദിവസം കഴിഞ്ഞ് റോയി വീട്ടിൽ മടങ്ങിയെത്തിയപ്പോൾ മൊബൈൽ േഫാൺ നഷ്ടപ്പെട്ടിരുന്നെന്നാണ് സൂചന.
ആധാരങ്ങൾ മുങ്ങി; ഒടുവിൽ പൊങ്ങി
കോഴിക്കോട്: അന്നമ്മയുടെയും ടോം തോമസിെൻറയും റോയ് തോമസിെൻറയും മരണം നടന്നശേഷം പൊന്നാമറ്റം തറവാടിെൻറ ആധാരങ്ങൾ അടക്കം പല രേഖകളും പൊങ്ങിയത് മകൻ റോജോയുടെ പരിശ്രമത്തിൽ. റോയ് മരിച്ചശേഷം തറവാട്ടിലുള്ള ജോളിയോട് അമേരിക്കയിൽനിന്ന് റോജോ ഫോണിലും നാട്ടിലെത്തിയും തറവാടിെൻറയും അനുബന്ധ സ്ഥലത്തിെൻറയും യഥാർഥ ആധാരങ്ങൾ അന്വേഷിച്ചപ്പോൾ അറിയില്ലെന്നായിരുന്നു മറുപടി. ഇതേത്തുടർന്ന് റോജോ കുടുംബക്കാരെ സമീപിച്ചു.
ജോളിയുടെ കട്ടപ്പനയിലെ വീട്ടിലും ആധാരം കണ്ടെത്തിയില്ലെന്ന വിവരം അറിയിച്ചു. ഒടുവിൽ യഥാർഥ ആധാരങ്ങൾ കട്ടപ്പനയിലെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നത്രേ ജോളി പറഞ്ഞത്. ഇതോടെയാണ് മുങ്ങിയ ആധാരങ്ങൾ പൊങ്ങിയത്. അപ്പോഴേക്കും ജോളി വ്യാജ ഒസ്യത്തിലൂടെ വീടും സ്ഥലവും സ്വന്തം പേരിലേക്ക് മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.