കൂടത്തായി: തെളിവെടുപ്പ് പൂർത്തിയായി; ക്രൂരതകൾ വിവരിച്ച് ജോളി-VIDEO
text_fieldsകോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ക്രുരതകള്‍ കൂടുതല്‍ വ്യക്തമാക്കി അന്വേഷണ സംഘത്തിന്‍െറ തെളിവെടുപ്പ്. രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍െറ ആദ്യഭാര്യ സിലിയെ താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ വെച്ച് സയനൈഡ് പുരട്ടിയ ഗുളിക നല്‍കിയാണ് കൊന്നതെന്ന് ജോളി തെളിവെടുപ്പിനിടെ പൊലീസിനോട് വിവരിച്ചു. സിലിയെ മൂന്ന് തവണ കൊല്ലാന്‍ ശ്രമിച്ചെന്നും രണ്ട് ശ്രമങ്ങളില്‍ ഷാജുവിന് പങ്കുണ്ടെന്നുമുള്ള കുറ്റസമ്മതമൊഴിയും തെളിവെടുപ്പില്‍ ജോളി ആവര്‍ത്തിച്ചു. ഷാജുവിന്‍െറ ഭാര്യ സിലിക്ക് രണ്ട്തവണ ഷാജു സയനൈഡ് ഭക്ഷണത്തിലും മറ്റും കലര്‍ത്തി നല്‍കിയെങ്കിലും മരിക്കാതെ രക്ഷപ്പെടുകയായിരുന്നു. സയനൈഡ് കലര്‍ത്തി കൊടുത്ത് താനാണെന്നും ജോളി സമ്മതിച്ചു.

രാവിലെ കൂടത്തായ് പൊന്നാമറ്റത്തെ വീട്ടില്‍ എത്തിച്ച ജോളിയെ പിന്നീട് മഞ്ചാടിയില്‍ മാത്യുവിന്‍െറയും പുലിക്കയത്ത് ഷാജുവിന്‍െറയും വീട്ടിലത്തെിച്ച് തെളിവെടുത്തു. സിലി കുഴഞ്ഞുവീണ താമരശ്ശേരിയിലെ എല്‍.എക്സ് ദന്താശുപത്രിയിലും ജോളിയുമായത്തെിയ അന്വേഷണസംഘം, എന്‍.ഐ.ടി കാന്‍റീനിലും സമീപത്തെ ബ്യൂട്ടിപാര്‍ലറിലും പള്ളിക്കരികിലും എത്തിച്ച് വിവരങ്ങള്‍ തേടി. എന്‍.ഐ.ടി കാന്‍റീന്‍ ജീവനക്കാരന്‍ ജോളിയെ തിരിച്ചറിഞ്ഞു. മറ്റ് പ്രതികളായ എം.എസ് മാത്യുവിനെയും പ്രജികുമാറിനെയും തെളിവെടുപ്പിനത്തെിച്ചിരുന്നു. മാത്യുവിനെ അല്‍പനേരം പൊന്നാമറ്റം വീട്ടിനകത്ത് കൊണ്ടുപോയി തെളിവെടുത്തു. ജോളിക്ക് രണ്ട് തവണ പൊന്നാമറ്റത്ത് വെച്ച് സയനൈഡ് കൈമാറിയതായി മാത്യു സമ്മതിച്ചു. റോയ് തോമസിന്‍െറ മാതാവ് അന്നമ്മയുടെ മരണത്തിന് ശേഷമാണിത്. അതേസമയം സയനൈഡ് കണ്ടത്തൊനായില്ല. വൈകീട്ട് ജോളിയെ വടകര എസ്.പി ഓഫീസിലേക്ക് കൊണ്ടുപോയി..
രാവിലെ 11.10ന് കൂടത്തായ് പൊന്നാമറ്റം വീട്ടില്‍ തുടങ്ങിയ തെളിവെടുപ്പ് രണ്ടര മണിക്കുറോളം നീണ്ടു. താന്‍ സ്ഥിരമായി മദ്യപിക്കാറുണ്ടെന്ന് ജോളി പൊലീസിനോട് സമ്മതിച്ചു. ആദ്യ ഭര്‍ത്താവ് റോയ് തോമസിന്‍െറ മാതാവ് അന്നമ്മയെ കീടനാശിനി ഭക്ഷണത്തില്‍ നല്‍കിയാണ് കൊന്നത്. ഷാജുവിന്‍െറ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയില്ളെന്ന് പുലിക്കയത്തെ തെളിവെടുപ്പില്‍ ജോളി അന്വേഷണസംഘത്തിനോട് മറുപടി പറഞ്ഞത്. അന്ന് നടന്ന ചടങ്ങില്‍ ഷാജുവിന്‍െറ സഹോദരി ആന്‍സിയാണ് ആല്‍ഫൈന് ഭക്ഷണം നല്‍കിയതെന്നും പ്രതി പറഞ്ഞു. ബാക്കിയുള്ളവരെ സയനെഡ് കൊടുത്ത് കൊന്നുവെന്നുമാണ് ജോളി അവകാശപ്പെട്ടത്്.
റോയിയുടെ പിതാവ് ടോം തോമസിന്‍െറ സഹോദരി ഭര്‍ത്താവായ മഞ്ചാടിയില്‍ മാത്യുവുമൊത്ത് മിക്കപ്പോഴും മദ്യപിക്കാറുണ്ടായിരുന്നു. മദ്യപാനത്തിനിടെ മാത്യുവിനായി ഒഴിച്ച ഗ്ളാസില്‍ സയനൈഡ് കലര്‍ത്തുകയായിരുന്നു. പൊന്നാമറ്റം വീടിന് സമീപത്തുള്ള സ്വന്തംവീട്ടിലത്തെിയ മാത്യു തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഭര്‍ത്താവ് റോയിയെ കൊന്ന രീതിയും ജോളി വിശദീകരിച്ച് കൊടുത്തു. ചോറിലും കടലയിലും അടുക്കളയില്‍ വെച്ച് സയനൈഡ് കലര്‍ത്തിയതും ഡൈനിങ് ടേബിളിനരികില്‍ വെച്ച് റോയിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതും ജോളി പറഞ്ഞു. ഡോക്ടറെ കാണിക്കാനത്തെിയതും സിലിക്ക് സയനൈഡ് പുരട്ടിയ ഗുളിക നല്‍കിയതും താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ വെച്ച് പ്രതി കാണിച്ചും കൊടുത്തു.
മൂന്ന് ഡയറിയും കീടനാശിനിയുടേതടക്കം മൂന്ന് കുപ്പികളും കൂടത്തായ് പൊന്നാമറ്റം വീട്ടില്‍ കണ്ടത്തെി. വീടിന് പിന്നിലെ കിണറിനരികില്‍ നിന്നാണ് മൊണ്‍സാന്‍േറാ കമ്പനിയുടെ കീടനാശിനി കിട്ടിയത്. പേരു മാഞ്ഞുപോയ കീടനാശിനിയില്‍ പകുതിയോളം ബാക്കിയുണ്ട്. വീട്ടിനകത്ത് നിന്ന് കിട്ടിയ കുപ്പികളില്‍ ഒന്നില്‍ വായുഗുളികയും മറ്റൊന്നില്‍ ഹോമിയോ ഗുളികയുമാണ്.ജോളിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ കാണുന്നില്ളെന്നാണ് മറുപടി ലഭിച്ചത്. പൊന്നാമറ്റം വീട്ടിലെ റേഷന്‍ കാര്‍ഡ് പ്രാദേശിക ലീഗ് നേതാവിന്‍െറ കൈവശമാണെന്നും ജോളി മറുപടി പറഞ്ഞു. ആധാര്‍ കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡമടക്കമുള്ള രേഖകളും കിട്ടിയില്ല. ശനിയാഴ്ചവടകരയിലത്തെുന്ന സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ അന്വേഷണ പുരോഗതി വിലയിരുത്തും.

ജോളിയെ എൻ.െഎ.ടിയിലെത്തിച്ച് തെളിവെടുത്തു
ചാത്തമംഗലം: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ എൻ.െഎ.ടിയിലെത്തിച്ച് തെളിവെടുത്തു. കൂടത്തായിലെ തെളിവെടുപ്പിനുശേഷം വൈകുന്നേരം 4.50ഒാടെയാണ് എൻ.െഎ.ടിയിലെത്തിച്ചത്. അരമണിക്കൂറിൽ കുറഞ്ഞ സമയംകൊണ്ട് തെളിവെടുപ്പ് പൂർത്തിയാക്കി തിരിച്ചുകൊണ്ടുപോയി. എൻ.െഎ.ടി കാമ്പസിനുപുറത്തെ നാല് കേന്ദ്രങ്ങളിൽ മാത്രമാണ് തെളിവെടുപ്പ് നടന്നത്. ജോളിക്ക് സ്ഥിരമായി ബന്ധമുണ്ടായിരുന്ന വലിയപൊയിൽ ജങ്ഷനിലെ ബ്യൂട്ടി പാർലർ, കമ്പനിമുക്കിലെ സെൻറ് ജോസഫ്സ് ചർച്ച്, കെട്ടാങ്ങൽ അങ്ങാടിയിലെ പെട്ടിക്കട, എൻ.െഎ.ടി കാൻറീൻ എന്നിവിടങ്ങളിലാണ് എത്തിച്ചത്. ഇതിൽ സെൻറ് ജോസഫ്സ് ചർച്ച്, എൻ.െഎ.ടി കാൻറീൻ എന്നിവിടങ്ങളിൽ മാത്രമാണ് ജോളിയെ വാഹനത്തിൽനിന്നിറക്കി തെളിവെടുപ്പ് നടത്തിയത്.
അധ്യാപികയാണെന്ന് തെറ്റിദ്ധരിപ്പിച്ച സ്ഥിരമായി എൻ.െഎ.ടിയിലെത്തുന്ന ജോളി കാമ്പസിനോട് ചേർന്ന് വലിയപൊയിൽ ജങ്ഷനിൽ അമ്പലക്കണ്ടി സ്വദേശി സുലൈഖ നടത്തിയിരുന്ന ബ്യൂട്ടിപാർലർ കേന്ദ്രീകരിച്ച് ഇടപാടുകൾ നടത്തിയതായി സൂചനയുണ്ടായിരുന്നു. ബ്യൂട്ടി പാർലറിന് പുറത്ത് റോഡിൽ വാഹനം നിർത്തിയശേഷം േജാളിയെ വാഹനത്തിൽതന്നെയിരുത്തി പുറത്തിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥർ ഇതാണോ ബ്യൂട്ടിപാർലർ എന്ന് ജോളിയോട് തിരക്കി. ഏതാനും നിമിഷത്തിനുശേഷം ഇൗ റോഡിലൂടെതന്നെ കമ്പനിമുക്കിലെത്തി സെൻറ് ജോസഫ്സ് ചർച്ചിൽ എത്തിച്ചു. പകൽസമയത്ത് ഇൗ ചർച്ചിൽ വന്നിരിക്കാറാണ് പതിവെന്നാണത്രെ ജോളി പൊലീസിനോട് പറഞ്ഞത്. ചർച്ചിെൻറ വരാന്തയിൽ എത്തിച്ച് കപ്യാരോട് വിവരങ്ങൾ തിരക്കി.
ജോളിയെ കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നുമാണ് കപ്യാർ പറഞ്ഞതെന്നാണ് വിവരം. എൻ.െഎ.ടി വിദ്യാർഥികൾക്കും മറ്റും വന്ന് പ്രാർഥിക്കാനായി പള്ളിയുടെ വലതുഭാഗത്തുള്ള ചെറിയ വാതിൽ പകൽ സമയത്ത് തുറന്നിടാറുണ്ടെന്നും ഇൗ സമയത്ത് പലരും വരാറുണ്ടെന്നും കപ്യാർ അറിയിച്ചു.
അഞ്ച് മിനിട്ടിനുശേഷം കമ്പനിമുക്ക്-എൻ.െഎ.ടി റോഡിലൂടെ കെട്ടാങ്ങലിലെത്തിച്ചു. ജങ്ഷനിൽ മാവൂർ ഭാഗത്തേക്ക് ബസുകൾ കാത്തുനിൽക്കുന്ന ഭാഗത്തെ പെട്ടിക്കടക്കാരനോട് ഉദ്യോഗസ്ഥർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇൗ കടയുമായി േജാളിക്ക് ബന്ധമുള്ളതായി സൂചനയുണ്ട്. തുടർന്ന് എൻ.െഎ.ടി കാൻറീനിൽ എത്തിച്ച് ജീവനക്കാരിൽനിന്ന് വിവരങ്ങൾ തേടി. േജാളി കാൻറീനിൽ വരാറുണ്ടോ, കണ്ടു പരിചയമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് തിരക്കിയത്. ഏതാണ്ട് അരമണിക്കൂർ മാത്രമാണ് േജാളിയുമായി ഉദ്യോഗസ്ഥർ എൻ.െഎ.ടി പരിസരത്ത് തെളിവെടുപ്പ് നടത്തിയത്. 5.15ഒാടെ ജോളിയെ തിരിച്ചുകൊണ്ടുപോയി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.