കൂടത്തായി തെളിയിക്കൽ വെല്ലുവിളി –ഡി.ജി.പി
text_fieldsവടകര/കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ പങ്ക് തിരിച്ചറിെഞ്ഞന്നും എന്നാല്‍, തെളിവ് ശേഖരിക്കൽ വെല്ലുവിളിയാണെന്നും ഡി.ജി.പി ലോക്നാഥ് ബഹ്റ. കൂടത്തായി പൊന്നാമറ്റത്തെ വീട് സന്ദര്‍ശിച്ച ശേഷം വടകര എസ്.പി ഓഫിസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറ് കൊലപാതകങ്ങളാണ് നടന്നത്. ഒാരോന്നും പ്രത്യേകമായി അന്വേഷിക്കും. 17 വര്‍ഷം മുമ്പാണ് ആദ്യ കൊല നടന്നത്. അവസാന കൊലപാതകം മൂന്നു വര്‍ഷം മുമ്പും. അതിനാല്‍, തെളിവുകള്‍ കെണ്ടത്തുക ദുഷ്കരമാണ്. ഇത്രയും കാലമെടുത്തതിനാല്‍ കേസില്‍ ദൃക്സാക്ഷി ഉണ്ടാകില്ല. സാഹചര്യ തെളിവുകള്‍, ശാസ്ത്രീയ തെളിവുകള്‍ എന്നിവ കണക്കിലെടുക്കേണ്ടിവരും. അതിനാല്‍, വലിയൊരു സംഘമാണ് കേസ് അന്വേഷിക്കുക. നിലവില്‍, ആറ് കേസുകള്‍ക്കും പ്രത്യേകം അന്വേഷണ സംഘങ്ങളായി. പൊലീസിലെ മിടുക്കരായ ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്തും. ഇവര്‍ക്കൊപ്പം കേസില്‍ സഹായിക്കാന്‍ സാങ്കേതിക വിദഗ്ധരുമുണ്ടാകും. കേരളത്തിലേതുള്‍പ്പെടെ രാജ്യത്തെ മികച്ച ഫോറന്‍സിക് വിദഗ്ധരെയും അന്വേഷണത്തിെൻറ ഭാഗമാക്കും.
കേസിെൻറ വിവിധ വശങ്ങള് നിയമ വിദഗ്ധരുമായി സംസാരിച്ചിട്ടുണ്ട്. ഇതൊരു വെല്ലുവിളി നിറഞ്ഞ കേസാണ്. തെളിവുകള്‍ കെണ്ടത്തലാണ് അന്വേഷണത്തിെൻറ മുഖ്യ ലക്ഷ്യം. എന്നാല്‍, അസാധ്യമായി ഒന്നുമില്ലെന്നും ഡി.ജി.പി പറഞ്ഞു. തെളിവുകള്‍ക്കായി ഫോറന്‍സിക് പരിശോധന രാജ്യത്തിനകത്തും പുറത്തും നടത്തും. പ്രാഥമിക അന്വേഷണമാണിപ്പോള്‍ കഴിഞ്ഞത്. ഇങ്ങനെയൊരു സംഭവം നടന്നുവെന്ന് തിരിച്ചറിഞ്ഞ റൂറല്‍ എസ്.പി കെ.ജി. സൈമണ്‍ അഭിനന്ദനം അര്‍ഹിക്കുന്നു. കസ്റ്റഡി കാലാവധിക്കുള്ളില്‍ ജോളിയില്‍നിന്ന് പരമാവധി വിവരം ശേഖരിക്കലാണ് പൊലീസിെൻറ ലക്ഷ്യം. എല്ലാ തെളിവുകളും ശേഖരിച്ച് കോടതിയില്‍ ഹാജരാക്കാൻ ശ്രമിക്കും. കൂടുതല്‍ അറസ്റ്റുണ്ടാകുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും ഡി.ജി.പി പറഞ്ഞു. വടകര റൂറല്‍ എസ്.പി ഓഫിസില്‍ അന്വേഷണ സംഘവുമായി ചര്‍ച്ച നടത്തിയശേഷമാണ് ഡി.ജി.പി മടങ്ങിയത്.
ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് ഡി.ജി.പിയും സംഘവും കൂടത്തായി പൊന്നാമറ്റം വീട്ടിലെത്തിയത്. താഴെയുള്ള മുഴുവൻ മുറികളിലും കയറി പരിശോധിച്ച ഡി.ജി.പി വീടിെൻറ പരിസരവും നടന്നുകണ്ടു. താമരശ്ശേരി ഡിവൈ.എസ്.പി ഓഫിസിൽ അഞ്ച് മിനിറ്റ് ചെലവഴിച്ച ശേഷമാണ് ബെഹ്റയും സംഘവും വടകരക്ക് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.