കൂടത്തായി കൊലക്കേസിന്റെ വിചാരണ ഇന്നാരംഭിക്കും
text_fieldsകോഴിക്കോട്: വിവാദമായ കൂടത്തായി കൂട്ടക്കൊലക്കേസിൽ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും. കൊലക്കേസ് പ്രതി ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസ്, രണ്ടാംഭർത്താവിന്റെ ആദ്യഭാര്യ സിലി എന്നിവരുടെ വധക്കേസുകളാണ് ഇന്ന് പരിഗണിക്കുക. പ്രോസിക്യൂഷന്റെ പ്രാരംഭ വാദം ഇന്ന് തുടങ്ങിയേക്കും. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് രാഗിണിയാണ് കേസ് പരിഗണിക്കുന്നത്.
അതേസമയം, നോട്ടറിയെ പ്രതി ചേർക്കാനുള്ള പൊലീസ് റിപ്പോർട്ട് കോടതി ഇന്ന് പരിഗണിക്കും. സ്പെഷ്യൽ പ്രോസിക്യൂട്ടർ എൻ.കെ ഉണ്ണി കൃഷ്ണൻ കോടതിയിൽ നേരിട്ടും പ്രതി ജോളിയുടെ അഭിഭാഷകൻ ബി.എ ആളൂർ ഓൺലൈനിലൂടെയും പങ്കെടുക്കും. കൂടത്തായിയിൽ ഒരു കുടംബത്തിലെയും ബന്ധുക്കളുടേയും കുടുംബത്തിലെ ആറുപേരാണ് വധിക്കപ്പെട്ടത്. സയനൈഡ് ഭക്ഷണത്തിൽ കലർത്തിയാണ് കൊല നടത്തിയതെന്നാണ് പ്രോസിക്യൂഷൻ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.