Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2024 9:26 PM IST Updated On
date_range 2 March 2024 9:26 PM ISTകൂടത്തായി കേസ്: നെറ്റ്ഫ്ലിക്‌സ് ഡോക്യുമെന്‍ററി തടയണമെന്ന ഹരജി തള്ളി
text_fieldsbookmark_border
കോഴിക്കോട്: കൂടത്തായി കൊലപാത പരമ്പരയുമായി ബന്ധപ്പെട്ട നെറ്റ്ഫ്ലിക്‌സ് ഡോക്യുമെന്ററി തടയണമെന്നാവശ്യപ്പെട്ട് പ്രതി നല്‍കിയ ഹരജി കോടതി തള്ളി. കേസിലെ രണ്ടാം പ്രതി എം.എസ്. മാത്യുവാണ് ഹരജി നൽകിയത്. എരഞ്ഞിപ്പാലം പ്രത്യേക കോടതി ഹരജി തള്ളുകയായിരുന്നു.
നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യുന്ന ഡോക്യുമെന്ററി നിരോധിക്കണം എന്നായിരുന്നു ഹരജിയിലെ ആവശ്യം.
കേസിന്റെ വിചാരണ നടക്കുന്ന വേളയില്‍ ഇതേ വിഷയത്തെ കുറിച്ച് ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നത് സമൂഹത്തില്‍ പ്രതിക്കെതിരെ തെറ്റായ സന്ദേശം ഉണ്ടാക്കുമെന്നും ഇത് കേസിന്റെ വിചാരണയെ സ്വാധീനിക്കുമെന്നും കാണിച്ചായിരുന്നു മാത്യുവിന്റെ ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story