Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടത്തായ് കൂട്ടക്കൊല;...

കൂടത്തായ് കൂട്ടക്കൊല; അഞ്ച് കേസിലും രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
koodathayi murder
cancel

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ അ​ഞ്ചു കേ​സു​ക​ളി​ലും ര​ണ്ടാം പ്ര​തി എം.​എ​സ്. മാ​ത്യു ന​ൽ​കി​യ ജാ​മ്യ ഹ​ര​ജി​ക​ൾ മാ​റാ​ട് പ്ര​ത്യേ​ക അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് എ​സ്.​ആ​ർ. ശ്യാം​ലാ​ൽ ത​ള്ളി. കേ​സി​ൽ ഒ​രു കൊ​ല്ലം മു​മ്പ് സു​പ്രീം​കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​തി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​ണ്. ആ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും മാ​റ്റ​മൊ​ന്നും വ​ന്നി​ട്ടി​ല്ലെ​ന്ന സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ൻ.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ഡീ​ഷ​ന​ൽ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ഇ. ​സു​ഭാ​ഷ് എ​ന്നി​വ​രു​ടെ വാ​ദ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ഒ​രേ സ്വ​ഭാ​വ​മു​ള്ള അ​ഞ്ചു കേ​സി​ലും മാ​ത്യു കു​റ്റ​ക്കാ​ര​നാ​ണ്. സാ​ക്ഷി​ക​ൾ പ​ല​രും പ്ര​തി​യു​ടെ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളു​മാ​ണ്. പു​റ​ത്തി​റ​ങ്ങി​യാ​ൽ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​ഞ്ച് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​യാ​ൾ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ല​ല്ലെ​ങ്കി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ​വ​രെ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സു​പ്രീം​കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളു​മ്പോ​ഴു​ള്ള സാ​ഹ​ച​ര്യം ഇ​പ്പോ​ഴി​ല്ലെ​ന്നും ഒ​രു കേ​സി​ൽ വി​ചാ​ര​ണ ഏ​റ​ക്കു​റെ പൂ​ർ​ത്തി​യാ​യെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജാ​മ്യം വേ​ണ​മെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ഭാ​ഗം വാ​ദം. കൂ​ട്ട​ക്കൊ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൊ​ത്തം ആ​റു​കേ​സു​ണ്ടെ​ങ്കി​ലും അ​ഞ്ച് കേ​സി​ലാ​ണ് മാ​ത്യു​വി​നെ പ്ര​തി ചേ​ർ​ത്ത​ത്. ഒ​ന്നാം പ്ര​തി ജോ​ളി​ക്ക് സ​യ​നൈ​ഡ് എ​ത്തി​ച്ചു​കൊ​ടു​ത്തു​വെ​ന്ന​താ​ണ് പ്ര​തി​ക്കെ​തി​രാ​യ കു​റ്റം.

കൂ​ട്ട​ക്കൊ​ല​യി​ൽ​പെ​ട്ട അ​ന്ന​മ്മ തോ​മ​സ് വ​ധ​ക്കേ​സി​ൽ ഒ​ന്നാം പ്ര​തി സ്വ​ന്തം നി​ല​യി​ൽ ഡോ​ഗ് കി​ൽ എ​ന്ന വി​ഷം സം​ഘ​ടി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. ര​ണ്ടാം പ്ര​തി ബോ​ധി​പ്പി​ച്ച വി​ടു​ത​ൽ ഹ​ര​ജി​ക​ൾ മാ​ർ​ച്ച് ര​ണ്ടി​ന് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​റ്റ്ഫ്ലി​ക്സ് സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ഡോ​ക്യു​മെൻറ​റി​യും ഫ്ല​വേ​ഴ്സ് ചാ​ന​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന സീ​രി​യ​ലി​ന്റെ​യും സം​പ്രേ​ഷ​ണം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം.​എ​സ്. മാ​ത്യു എ​ന്ന ഷാ​ജി ബോ​ധി​പ്പി​ച്ച ഹ​ര​ജി 19 ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMurderKozhikode NewsKoodathayi Murder
News Summary - Koodathayi Massacre-The bail application of the second accused was rejected in all the five cases
Next Story