കൂടത്തായി കൂട്ടക്കൊല: ജോളിക്ക് ജാമ്യമില്ല
text_fieldsകോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങൾ വിശദ ഫോറൻസിക് പരിശോധനക്ക് അയക്കണമെന്ന പ്രോസിക്യൂഷൻ അപേക്ഷ കോടതി അംഗീകരിച്ചു. എന്നാൽ, മൂന്ന് കൊലക്കേസുകളിൽ മുഖ്യപ്രതി പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളി (48) നൽകിയ ജാമ്യാപേക്ഷകൾ കോടതി തള്ളി.
പൊന്നാമറ്റത്തിൽ ടോം തോമസ്, അൽഫൈൻ, മഞ്ചാടിയിൽ മാത്യു അന്നമ്മ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങൾ ഹൈദരാബാദിൽ കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധനക്കയക്കണമെന്ന ആവശ്യമാണ് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ചത്.
ജോളിയുടെ ഭർത്താവ് റോയ് തോമസ്, രണ്ടാം ഭർത്താവിന്‍റെ ആദ്യ ഭാര്യ സിലി എന്നിവരുടെ ശരീരത്തിൽ സയനൈഡ് അവശിഷ്ടങ്ങൾ കണ്ടിരുന്നു. എന്നാൽ, മരിച്ച മറ്റു നാലുപേരുടെ അവശിഷ്ടത്തിൽ വിഷാംശം കണ്ടെത്തിയില്ല. അതിനാൽ അത്യാധുനിക സംവിധാനമുള്ള കേന്ദ്രലാബിൽ പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ വാദമാണ് അംഗീകരിച്ചത്.
ആൽഫൈൻ, ടോം തോമസ്, മഞ്ചാടിയില് മാത്യു എന്നിവരെ വധിച്ച കേസിൽ ജോളി നൽകിയ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്. അന്നമ്മ തോമസിനെ വധിച്ചുവെന്ന കേസിൽ ഹൈകോടതി നല്കിയ ജാമ്യം സുപ്രീംകോടതി സ്റ്റേചെയ്തതാണെന്നും മറ്റു ജാമ്യാപേക്ഷകൾ ഹൈകോടതി നേരേത്ത തള്ളിയതാണെന്നുമുള്ള സ്‍പെഷൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണന്‍റെ വാദം കോടതി അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.