കൂടത്തായി റോയി വധക്കേസ്: നോട്ടറിയെ പ്രതിചേർത്ത് അനുബന്ധ കുറ്റപത്രം
text_fieldsകോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട വ്യാജ ഒസ്യത്തിൽ ഒപ്പുവെച്ച നോട്ടറി അഭിഭാഷകനെ പ്രതിയാക്കി റോയി വധക്കേസിൽ അേന്വഷണസംഘം അനുബന്ധ കുറ്റപത്രം സമർപ്പിച്ചു.
ഒന്നാം പ്രതി ജോളി ജോസഫ് ഭർതൃപിതാവ് ടോം തോമസിെൻറ പേരിലുള്ള പൊന്നാമറ്റം വീടും പറമ്പും കൈക്കലാക്കാൻ തയാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പുവെച്ച കുന്ദമംഗലത്തെ നോട്ടറി പബ്ലിക് അഡ്വ. സി. വിജയകുമാറിനെയാണ് കേസിൽ അഞ്ചാം പ്രതിയാക്കിയത്.
വ്യാജ രേഖ ചമക്കൽ, പ്രതികളുമായി ചേർന്നുള്ള ഗൂഢാലോചന വകുപ്പുകൾ ചേർത്ത് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ഹരിദാസിെൻറ നേതൃത്വത്തിൽ തയാറാക്കിയ കുറ്റപത്രം വ്യാഴാഴ്ചയാണ് പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. 15 തൊണ്ടിമുതൽ ലഭിച്ചതായി കുറ്റപത്രത്തിൽ പറയുന്നു.
ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിനെ െകാലപ്പെടുത്തിയ കേസിൽ വിജയകുമാറിെന പ്രതിചേർക്കാൻ കോടതിയും നോട്ടറി നിയമപ്രകാരം വേണ്ട അനുമതി നിയമവകുപ്പും നൽകിയതിനുപിന്നാലെയാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. നേരത്തെ സമർപ്പിച്ച കുറ്റപത്രത്തിൽ സാക്ഷിപ്പട്ടികയിലായിരുന്നു വിജയകുമാർ.
ഒസ്യത്തിൽ ഒപ്പിട്ട മനോജ് പ്രതിയായിട്ടും പകർപ്പിൽ ഒപ്പിട്ട നിയമപരമായി ഉത്തരവാദിത്തമുള്ള നോട്ടറി സാക്ഷി മാത്രമായത് ആക്ഷേപത്തിനിടയാക്കിയിരുന്നു. യഥാർഥ ഒസ്യത്ത് പരിശോധിക്കാതെ ഒപ്പുവെച്ചു, നോട്ടറി രജിസ്റ്ററിൽ ടോം തോമസിെൻറ പേരെഴുതി വ്യാജ ഒപ്പിട്ടു, പൊലീസിനും മജിസ്ട്രേറ്റിനും വ്യത്യസ്ത മൊഴികൾ നൽകി തുടങ്ങിയവയാണ് നോട്ടറിക്കെതിരായ പ്രധാന തെളിവുകൾ.
വിദ്യാഭ്യാസ വകുപ്പിൽ ജോലി െചയ്യവെ ടോം തോമസ് വിവിധ ഫയലുകളിൽ രേഖപ്പടുത്തിയ ഒപ്പുസഹിതം കണ്ണൂരിലെ ഫോറൻസിക് ഡോക്യുമെൻറ് സെക്ഷനിൽ അയച്ച് പരിശോധിച്ചപ്പോഴാണ് രജിസ്റ്ററിലെ ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയത്.
ഒസ്യത്ത് തയാറാക്കി ഒന്നരമാസം കഴിഞ്ഞാണ് ടോം തോമസിെൻറ മരണം. സ്വത്ത് കൈക്കലാക്കിയശേഷം കൊലപ്പെടുത്തുക എന്ന ആസൂത്രണം വെളിവാക്കുന്നതാണിതെന്നാണ് വിലയിരുത്തൽ.
മാത്രമല്ല വ്യാജ ഒസ്യത്തിനെക്കുറിച്ചു നടന്ന അന്വേഷണമാണ് ജോളിയുടെ ഭർത്താവ് റോയ് തോമസ്, ഭർതൃ മാതാവ് അന്നമ്മ, ഭർതൃപിതാവ് ടോം തോമസ്, ഭർതൃ മാതാവിെൻറ സഹോദരൻ മാത്യു, േജാളിയുടെ രണ്ടാം ഭർത്താവ് ഷാജുവിെൻറ ആദ്യ ഭാര്യ സിലി, സിലിയുടെ മകൾ ആൽൈഫൻ എന്നിവരുടെ കൊലപാതകത്തിെൻറ ചുരുളഴിച്ചത്.
റോയ് തോമസിെൻറ ഭാര്യ ജോളി, കൊലപാതകത്തിന് സയനൈഡ് കൈമാറിയ എം.എസ്. മാത്യു, സയനൈഡ് എത്തിച്ചുനൽകിയ പ്രജികുമാർ, വ്യാജ ഒസ്യത്ത് നിർമാണത്തിന് സഹായിച്ച മനോജ് കുമാർ എന്നിവരാണ് കേസിലെ ഒന്നുമുതൽ നാലുവരെയുള്ള പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.