കൂളിമാട് പാലം: നിർമാണ വസ്തുക്കളുടെ ഗുണനിലവാരക്കുറവല്ല അപകടകാരണം -കിഫ്ബി
text_fieldsതിരുവനന്തപുരം: കൂളിമാട് പാലത്തിന്റെ അപകടകാരണം നിർമാണ വസ്തുക്കളുടെ ഗുണനിലവാര കുറവല്ലെന്ന് കിഫ്ബി. ഫേസ്ബുക്ക് പോസ്റ്റിലാണ് പാലം തകർന്നതിനെ കുറിച്ച് കിഫ്ബി പ്രതികരിച്ചിരിക്കുന്നത്. ഗർഡറുകൾ ഉയർത്താൻ ഉപയോഗിച്ച ഹൈഡ്രോളിക് ജാക്കുകൾക്കുണ്ടായ യന്ത്രത്തകരാറാണ് അപകടത്തിന് കാരണം എന്നാണ് പ്രഥമദൃഷ്ട്യ മനസിലായിട്ടുള്ളതെന്ന് കിഫ്ബി വ്യക്തമാക്കുന്നു.
തൊഴിൽനൈപുണ്യവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ മാത്രമാണ് അപകടത്തിന് കാരണമായത്. ഗർഡറുകളുടെ ക്യൂബ് സ്‌ട്രെങ്ത് തികച്ചും തൃപ്തികരമായ നിലയിൽ തന്നെയാണുള്ളത്. ഹൈഡ്രോളിക് ജാക്കിന്റെ പ്രവർത്തനത്തിലോ പ്രവർത്തിപ്പിക്കുന്നതിലോ ഉണ്ടായ നൈമിഷികമായ വീഴ്ചയാണ് അപകടത്തിൽ കലാശിച്ചത്.
അല്ലാതെ ഗർഡറുകളുടെ ക്യൂബ് സ്‌ട്രെങ്ത് അടക്കമുള്ള എല്ലാ ഗുണനിലവാര മാനദണ്ഡങ്ങളും തികച്ചും തൃപ്തികരമാണെന്നും കിഫ്ബി വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.