മയക്കുമരുന്ന് നൽകി പീഡനം: അഭിലാഷ് വേറെയും പെണ്‍കുട്ടികളെ കരുവാക്കി
text_fieldsകൂറ്റനാട് (പാലക്കാട്): കറുകപുത്തൂരിലെ പെണ്‍കുട്ടിയെ ലഹരിവസ്തുക്കള്‍ നല്കി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രധാനപ്രതി അഭിലാഷ് പരാതിക്കാരിയായ പെണ്‍കുട്ടിയെ കൂടാതെ മറ്റു രണ്ട് പെൺകുട്ടികളെയും മറയാക്കി ലഹരിക്കടത്ത് നടത്തിയതായി പൊലീസിന് സൂചന ലഭിച്ചു.
വിവാഹ വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടികളെ ഒപ്പം നിർത്തിയത്. ശങ്കരമംഗലം ഭാഗത്തെ ഒരു പെൺകുട്ടിയുമായി അഭിലാഷിന് ബന്ധമുെണ്ടന്ന് സുഹൃത്തിെൻറ മൊഴിയുണ്ട്. ഇൗ പെൺകുട്ടിയുടെ വീട്ടിലാണ് കഞ്ചാവ് അടക്കം ലഹരിവസ്തു സൂക്ഷിച്ചിരുന്നത്. അഭിലാഷ് കുറച്ചുകാലം ഈ വീട്ടിൽ താമസിച്ചിരുന്നതായും സുഹൃത്ത് പറയുന്നു.
അതിനിടെ, പീഡനക്കേസിലെ പ്രതികളുടെ രാഷ്ട്രീയ ബന്ധവും പുറത്തുവന്നു. നേരത്തേ പൊലീസ് പിടികൂടി വിട്ടയച്ച മയക്കുമരുന്ന് സംഘത്തില്‍, പട്ടാമ്പിയിലെ വനിത നേതാവിെൻറ മകനും ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം.
പട്ടാമ്പിയിലെ ലോഡ്ജിൽവെച്ച് പെൺകുട്ടിക്കൊപ്പം ഒമ്പതുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ വനിത നേതാവിെൻറ മകനും ഉൾപ്പെട്ടിരുന്നു. ഇവരെ പിന്നീട് പൊലീസ് വിട്ടയക്കുകയായിരുന്നു.
അതിനിടെ, നേരത്തേ കഞ്ചാവ് എത്തിച്ചുനൽകിയിരുന്ന സുഹൃത്ത് അഭിലാഷിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തി. അഭിലാഷിന് പിന്നിൽ വൻ ലഹരി മാഫിയയുണ്ടെന്നും കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും അടക്കം ലഹരിമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്നും സുഹൃത്ത് പറയുന്നു. തമിഴ്നാട്ടിൽ പഠിക്കുന്ന സമയത്താണ് അഭിലാഷുമായി ബന്ധം ആരംഭിക്കുന്നത്. കഞ്ചാവ് അടക്കമുള്ള ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ടാണ് സൗഹൃദത്തിന് തുടക്കം. തുടർന്ന് നിരവധി തവണ കഞ്ചാവ് എത്തിച്ചുനൽകി. ഒരിക്കൽ പൊലീസ് പിടിയിലായതോടെ താനുമായുള്ള ബന്ധം അഭിലാഷ് ഉപേക്ഷിച്ചു. ഒരിക്കൽ അഭിലാഷ് എറണാകുളത്ത് കഞ്ചാവ് കേസിൽപെെട്ടങ്കിലും ഉന്നത സ്വാധീനം ഉപയോഗിച്ച് അത് ഒതുക്കി തീർത്തെന്നും സുഹൃത്ത് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.