കോതമംഗലം പള്ളി തർക്കം: കലക്ടർ അഞ്ച് മിനിട്ടിനകം ഹാജരായില്ലെങ്കിൽ അറസ്റ്റ് -ഹൈകോടതി
text_fieldsകൊച്ചി: കോതമംഗലം പള്ളി കേസിൽ കലക്ടർ അഞ്ച് മിനിട്ടിനകം കോടതിയിൽ ഹാജരാകണമെന്ന് ഹൈകോടതി. കലക്ടറുടെ ഇഷ് ടപ്രകാരമല്ല കോടതിയിൽ വരേണ്ടത്. എത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുമെന്നും കോടതി ഓർമിപ്പിച്ചു .
പള്ളി കേസിൽ സർക്കാർ സമർപ്പിച്ച അപ്പീലിൽ സാങ്കേതിക പിഴവുകൾ കടന്നു കൂടി. പിഴവുകൾ തിരുത്തി അപ്പീൽ വീണ്ടും സമർപ്പിക്കാൻ കോടതി നിർദേശം നൽകി. പ്രധാന ഉത്തരവിന് പകരം പുനഃപരിശോധന ഹരജി തള്ളിയതിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. പ്രധാന ഉത്തരവിനെ ചോദ്യം ചെയ്ത് അപ്പീൽ നൽകാൻ കോടതി നിർദേശിക്കുകയും ചെയ്തു.
കോതമംഗലം മർത്തോമ ചെറിയ പള്ളിയുടെയും സ്വത്തുക്കളുടെയും നിയന്ത്രണം കലക്ടർ ഏറ്റെടുക്കണമെന്നും സമാധാനാന്തരീക്ഷം ഉറപ്പാകുേമ്പാൾ ഒാർത്തഡോക്സ് വിഭാഗത്തിന് ൈകമാറണമെന്നുമുള്ള ൈഹകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ല കലക്ടർ ഹരജി നൽകിയിരുന്നു. കെ.എസ്. വർഗീസ് കേസിലെ സുപ്രീംകോടതി വിധിയുടെ ലംഘനമാണ് ഹൈകോടതി ഉത്തരവെന്നും പള്ളിയും സെമിത്തേരിയും ആർക്കും പിടിച്ചെടുക്കാനാവില്ലെന്ന് കെ.എസ്. വർഗീസ് കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
കോതമംഗലം പള്ളിയിലെ നിലവിലെ സ്ഥിതി വിശദമാക്കി മുവാറ്റുപുഴ ഡി.വൈ.എസ്.പി നേരത്തെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. പള്ളി തർക്ക കേസിൽ 2017ൽ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായാണ് സുപ്രീംകോടതി വിധിയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.