Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോതമംഗലം പള്ളി...

കോതമംഗലം പള്ളി കേന്ദ്രസേന ഏറ്റെടുക്കൽ: ഉത്തരവ് നടപ്പാക്കുന്നത്​ ഹൈകോടതി വീണ്ടും നീട്ടി

text_fields
bookmark_border
കോതമംഗലം പള്ളി കേന്ദ്രസേന ഏറ്റെടുക്കൽ: ഉത്തരവ് നടപ്പാക്കുന്നത്​ ഹൈകോടതി വീണ്ടും നീട്ടി
cancel

കൊ​ച്ചി: കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ ചെ​റി​യ പ​ള്ളി ജ​നു​വ​രി എ​ട്ടി​ന​കം ഏ​റ്റെ​ടു​ത്ത് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി​യി​ല്ലെ​ങ്കി​ൽ കേ​ന്ദ്ര​സേ​ന ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി ഹൈ​കോ​ട​തി വീ​ണ്ടും നീ​ട്ടി. സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ൽ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്​​റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ്, ജ​സ്​​റ്റി​സ് ടി.​ആ​ർ. ര​വി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചിെൻറ ഉ​ത്ത​ര​വ്. അ​പ്പീ​ൽ എ​ന്ന്​ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ക​ക്ഷി​ക​ൾ തീ​രു​മാ​ന​മെ​ടു​ത്ത് അ​റി​യി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച കോ​ട​തി, അ​തു​വ​രെ സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കു​ന്ന​ത്​ ത​ട​ഞ്ഞാ​ണ്​ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ ജ​നു​വ​രി 15 വ​രെ ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കു​ന്ന​ത്​ ത​ട​ഞ്ഞി​രു​ന്നു. വെ​ള്ളി​യാ​ഴ്​​ച വീ​ണ്ടും ഹ​ര​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ്​ കാ​ലാ​വ​ധി വീ​ണ്ടും നീ​ട്ടി​യ​ത്.

ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം വി​കാ​രി തോ​മ​സ് പോ​ൾ റ​മ്പാ​ൻ ന​ൽ​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​യി​ലാ​യി​രു​ന്നു സിം​ഗി​ൾ ബെ​ഞ്ചിെൻറ ഉ​ത്ത​ര​വ്. ഈ ​ഉ​ത്ത​ര​വ് ന​ട​പ​ടി​ക്ര​മം പാ​ലി​ക്കാ​തെ​യാ​ണെ​ന്നാ​ണ്​ സ​ർ​ക്കാ​റി​െൻറ അ​പ്പീ​ൽ. ജ​നു​വ​രി 15 വ​രെ വി​ധി ന​ട​പ്പാ​ക്കു​ന്ന​ത്​ ത​ട​ഞ്ഞ ഡി​വി​ഷ​ൻ ബെ​ഞ്ച്​ ഉ​ത്ത​ര​വി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ഒാ​ർ​ത്ത​ഡോ​ക്‌​സ് വി​ഭാ​ഗം നേ​ര​േ​ത്ത കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും വെ​ള്ളി​യാ​ഴ്​​ച കേ​സ്​ പ​രി​ഗ​ണി​ക്ക​വേ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ലെ​ന്നും അ​പ്പീ​ൽ ന​ൽ​കു​ന്നി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. ജ​നു​വ​രി 20ലേ​ക്ക് അ​പ്പീ​ൽ ഹ​ര​ജി മാ​റ്റാ​നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ങ്ങ​ൾ കോ​ട​തി രേ​ഖ​പ്പെ​ടു​ത്തി.

കേ​ന്ദ്ര​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​ള്ളി ഏ​റ്റെ​ടു​ക്കു​മെ​ന്ന ഉ​ത്ത​ര​വി​നെ​തി​രെ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി ന​ൽ​കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച​താ​യി അ​സി. സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ആ​വ​ർ​ത്തി​ച്ചു. ഹ​ര​ജി ത​യാ​റാ​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​റി​െൻറ പ​രി​ഗ​ണ​ന​ക്ക്​ അ​യ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ടു​ത്ത​യാ​ഴ്ച സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ് അ​പ്പീ​ൽ എ​ന്ന്​ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ കേ​സി​ലെ ക​ക്ഷി​ക​ൾ തീ​രു​മാ​നി​ക്കാ​നും അ​തു​വ​രെ വി​ധി ന​ട​പ്പാ​ക്കു​ന്ന​ത്​ നീ​ട്ടി​വെ​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high court keralaKothamangalam Church
Next Story