Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോതമംഗലം പള്ളി:...

കോതമംഗലം പള്ളി: ഉത്തരവ് നടപ്പാക്കുന്നുണ്ടെങ്കിൽ ഉടൻ നടപടി വേണം -ഹൈകോടതി

text_fields
bookmark_border
കോതമംഗലം പള്ളി: ഉത്തരവ് നടപ്പാക്കുന്നുണ്ടെങ്കിൽ ഉടൻ നടപടി വേണം -ഹൈകോടതി
cancel

കൊ​ച്ചി: കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ​ൻ ചെ​റി​യ പ​ള്ളി​ക്കേ​സി​ൽ കോ​ട​തി ഉ​ത്ത​ര​വ് പാ​ലി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് ഉ​ദ്ദേ​ശ്യ​മു​ണ്ടെ​ങ്കി​ൽ ഉ​ട​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് ഹൈ​കോ​ട​തി. ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ ബാ​ധ്യ​സ്ഥ​നാ​യ ക​ല​ക്ട​ർ​ക്ക് 2019ലെ ​വി​ധി ഇ​തു​വ​രെ ന​ട​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ വി​മ​ർ​ശി​ച്ചാ​ണ് ജ​സ്​​റ്റി​സ് പി.​ബി. സു​രേ​ഷ്കു​മാ​റിെൻറ ഉ​ത്ത​ര​വ്.

അ​ഭി​ഭാ​ഷ​ക ക​മീ​ഷ​നെ നി​യോ​ഗി​ച്ചാ​ൽ പ​ള്ളി ഏ​റ്റെ​ടു​ത്ത് അ​ട​ച്ചു പൂ​ട്ടാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന സ​ർ​ക്കാ​ർ ആ​വ​ശ്യം കോ​ട​തി ത​ള്ളു​ക​യും ചെ​യ്തു. ഹൈ​കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും പ​ള്ളി ഏ​റ്റെ​ടു​ത്ത് കൈ​മാ​റി​യി​ല്ലെ​ന്നാ​രോ​പി​ച്ച് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം വി​കാ​രി തോ​മ​സ് പോ​ർ റ​മ്പാ​ൻ ന​ൽ​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. കോ​ട​തി​യോ സം​സ്ഥാ​ന സ​ർ​ക്കാ​റോ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ കേ​ന്ദ്ര സേ​ന​യെ വി​ന്യ​സി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വും ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പും അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ള്ളി കൈ​മാ​റ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​തി​യാ​യ പൊ​ലീ​സി​നെ വി​ന്യ​സി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കേ​ന്ദ്ര സേ​ന​യു​ടെ സ​ഹാ​യം സം​ബ​ന്ധി​ച്ച് കോ​ട​തി കേ​ന്ദ്ര നി​ല​പാ​ട് തേ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtKothamangalam Church case
News Summary - Kothamangalam Church: If the order is being implemented, immediate action should be taken - High Court
Next Story