കോതമംഗലം പള്ളിയിൽ ഓർത്തഡോക്സ് -യാക്കോബായ സംഘർഷം; ഹർത്താൽ, ബസ് ഗതാഗതം നിർത്തി VIDEO
text_fieldsകോതമംഗലം: കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗം എത്തിയതിനെ തുടർന്ന് സ്ഥലത്ത് സംഘർഷം. രാവിലെ പത്തരയോടെ തോമസ് പോൾ റമ്പാന്‍റെ നേതൃത്വത്തിലാണ് പള്ളിയിൽ പ്രവേശിച്ച് പ്രാർഥന നടത്താൻ ഓർത്തഡോക്സ് വിഭാഗം പള്ളിയുടെ പ്രവേശന കവാടത്തിൽ എത്തിയത്.
മണിക്കൂറുകൾ നീണ്ട സംഘർഷത്തിന് പിന്നാലെ കോതമംഗലത്ത് പൊതുസമൂഹവും വ്യാപാരികളും ബസ് ഉടമകളും ഹർത്താൽ പ്രഖ്യാപിച്ചു. ഇതേതുടർന്ന് ബസ് ഗതാഗതം നിർത്തുകയും സ്കൂളുകൾ അടക്കുകയും ചെയ്തു.
അതേസമയം, ഓർത്തഡോക്സ് വിഭാഗത്തിനെതിരെ യാക്കോബായ വിഭാഗം പ്രതിഷേധവുമായി രംഗത്തുണ്ട്. കൂടാതെ, യാക്കോബായ വിശ്വാസികൾ മുദ്രാവാക്യം മുഴുക്കുന്നുണ്ട്. പള്ളിക്കുള്ളിലും യാക്കോബായ വിഭാഗം ക്യാമ്പ് ചെയ്യുന്നുണ്ട്. ഇടവകക്കാരും പുറത്തുള്ളവരും പള്ളിമുറ്റത്ത് നിൽക്കുന്നുണ്ട്.
സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ സഹകരിക്കണമെന്നും അല്ലെങ്കിൽ ബലപ്രയോഗം നടത്തേണ്ടി വരുമെന്നും ജില്ലാ ഭരണകൂടത്തിന് വേണ്ടി മൂവാറ്റുപ്പുഴ ആർ.ടി.ഒ വ്യക്തമാക്കി. പള്ളിക്ക് പുറത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
ഒക്ടോബർ 17ന് ഒാർത്തഡോക്സ് വിഭാഗത്തെ കോതമംഗലം പള്ളിയിൽ പ്രവേശിപ്പിക്കണമെന്ന് ചൂണ്ടിക്കട്ടി കോടതി വിധി വന്നത്. കൂടാതെ, തോമസ് പോൾ റമ്പാന് സംരക്ഷണം നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
െയല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 334 വര്‍ഷം പഴക്കമുള്ള കബറിടം അടക്കമുള്ള തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുള്ളത് കോതമംഗലം പള്ളിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.