കോതമംഗലം പള്ളി: ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കലക്ടർ ഹാജരാകേണ്ടി വരുമെന്ന് ഹൈകോടതി
text_fieldsഗണികൊച്ചി: കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്ത് ഒാർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെ ന്ന വിധി നടപ്പാക്കിയില്ലെങ്കിൽ ജില്ല കലക്ടർ നേരിട്ട് ഹാജരാകേണ്ടിവരുമെന്ന് ഹൈ കോടതി. കലക്ടറുടെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി രണ്ടാഴ്ചക്കകം ഉത്ത രവ് നടപ്പാക്കണമെന്ന അന്ത്യശാസനം നൽകിയാണ് നേരിട്ട് വരുത്തുമെന്ന മുന്നറിയിപ്പ് നൽകിയത്. പള്ളി ഏറ്റെടുത്തു നൽകാനുള്ള വിധി പാലിച്ചില്ലെന്നാരോപിച്ച് കലക്ടർക്കെതിരെ ഒാർത്തഡോക്സ് വിഭാഗം പള്ളി വികാരി തോമസ് പോൾ റമ്പാൻ നൽകിയ കോടതിയലക്ഷ്യ ഹരജിയാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്.
നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് വേണ്ടി അപേക്ഷ നൽകിയെങ്കിലും നിരസിച്ചു. ഹരജി ജനുവരി 23 ന് വീണ്ടും പരിഗണിക്കാൻ മാറ്റി. പള്ളി ഏറ്റെടുത്തു നൽകാൻ സർക്കാറിന് പദ്ധതി തയാറാക്കേണ്ടതുണ്ടെന്നും ശബരിമല ഡ്യൂട്ടിക്കായി പൊലീസുകാരെ നിയോഗിക്കേണ്ടി വന്നതിനാൽ കോതമംഗലം പള്ളി ഏറ്റെടുക്കൽ നടപടിക്ക് സംരക്ഷണം നൽകാൻ മതിയായ പൊലീസിനെ ലഭിക്കാത്ത സാഹചര്യമുണ്ടെന്നുമായിരുന്നു സർക്കാറിെൻറ വിശദീകരണം.
കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്ത് ഒാർത്തഡോക്സ് വിഭാഗത്തിന് പ്രാർഥന നടത്താൻ സൗകര്യം ചെയ്തു നൽകണമെന്നും പിന്നീട് സ്ഥിതി ശാന്തമാകുേമ്പാൾ പള്ളിയുടെ നിയന്ത്രണം ഇവർക്ക് കൈമാറണമെന്നുമായിരുന്നു ഡിസംബർ മൂന്നിലെ ഹൈകോടതി ഉത്തരവ്. ഒരു മാസം കഴിഞ്ഞിട്ടും ജില്ല കലക്ടർ പള്ളി ഏറ്റെടുക്കാനോ പ്രാർഥനക്ക് സൗകര്യം ഒരുക്കാനോ തയാറായില്ലെന്നാണ് ഹരജിയിലെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.