ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളും കമ്മിറ്റികളും പുന$സംഘടിപ്പിക്കാന്‍ നടപടി
text_fieldsകണ്ണൂര്‍: വൈദികന്‍െറ പീഡനത്തിനിരയായ പ്ളസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച നവജാത ശിശുവിനെ കൈകാര്യംചെയ്തതില്‍ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് സാമൂഹികക്ഷേമവകുപ്പ് ഡയറക്ടറേറ്റിന് പൊലീസ് റിപ്പോര്‍ട്ട്. സാമൂഹികക്ഷേമ മന്ത്രാലയം സമാന്തരമായി അന്വേഷിച്ചപ്പോഴും ഇതേ ആരോപണം വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലെ ചിലര്‍ക്കെതിരെ കണ്ടത്തെി. ഇതേ തുടര്‍ന്ന് കമ്മിറ്റിയിലെ രണ്ടുപേരെ പിരിച്ചുവിടാന്‍ സാമൂഹികക്ഷേമ ഡയറക്ടര്‍ക്ക് വകുപ്പുമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശംനല്‍കി. ഇതിനുപുറമെ കേരളത്തിലെ കാലാവധി കഴിഞ്ഞ ജുവനൈല്‍ ജസ്റ്റിസ് ജില്ല ബോര്‍ഡുകളും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളും ഉടനെ പുന$സംഘടിപ്പിക്കുമെന്നും മന്ത്രി ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതിനാവശ്യമായ റിട്ട. ജസ്റ്റിസ് അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയുടെ നിയമനം പൂര്‍ത്തിയായിട്ടുണ്ട്.
കൂത്തുപറമ്പിലെ ആശുപത്രിയില്‍ വിദ്യാര്‍ഥിനി പ്രസവിച്ചതിന്‍െറ അന്നുതന്നെ മാതാവില്‍നിന്ന് നവജാതശിശുവിനെ വേര്‍പെടുത്തി വയനാട്ടിലത്തെിച്ചതിന്‍െറ പിന്നില്‍ ഗൂഢാലോചന നടത്തിയവരെ കേസില്‍ ഉള്‍പ്പെടുത്തിയിരുന്നു. വയനാട് സി.ഡബ്ള്യു.സിയിലെ ചിലരെ ഇതില്‍ ഉള്‍പ്പെടുത്തണമെന്ന് കാണിച്ച് പൊലീസ് സാമൂഹികക്ഷേമ ഡയറക്ടര്‍ക്കാണ് ഇന്നലെ റിപ്പോര്‍ട്ട് നല്‍കിയത്. കൊട്ടിയൂര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ സമൂഹത്തില്‍ ഉയര്‍ന്നുനില്‍ക്കേണ്ട ചിലരെക്കുറിച്ച് ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. കേരളത്തിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളിലും വെല്‍ഫെയര്‍ കമ്മിറ്റികളിലും ചില അനാഥാലയ നടത്തിപ്പുകാരിലും പ്രത്യേക വിഭാഗത്തിലുംപെടുന്നവര്‍ കൂടുതലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. പൊതുവായ നടപടികളായി കാലാവധി കഴിഞ്ഞ ബോര്‍ഡുകളെല്ലാം പിരിച്ചുവിടാനുള്ള നടപടി ഊര്‍ജിതമാക്കുന്നത് അതുകൊണ്ടാണ്.
ഹൈകോടതി ജഡ്ജ് ചെയര്‍മാനായ സംസ്ഥാനതല സെലക്ഷന്‍ കമ്മിറ്റിയാണ് പുതിയ നിയമനം നടത്തേണ്ടത്. കേന്ദ്ര ആക്ടിന് പുറമെ പുതിയ സംസ്ഥാന റൂള്‍സ് നടപ്പാക്കാന്‍ വൈകിയതാണ് ചില കമ്മിറ്റികള്‍ കാലാവധി കഴിഞ്ഞിട്ടും തുടരാനിടയായത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റുമാര്‍ അധ്യക്ഷനായ ജില്ല ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ രണ്ട് അംഗങ്ങളെ നിയമിക്കേണ്ടത് സംസ്ഥാന സെലക്ഷന്‍ കമ്മിറ്റിയാണ്. കുട്ടികള്‍ക്കെതിരായ നിയമവിരുദ്ധ നീക്കങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും, കുട്ടികളുടെ ക്ഷേമവും സുരക്ഷയും സംബന്ധിച്ച നടപടികള്‍ സി.ഡബ്ള്യു.സിയുമാണ് നോക്കേണ്ടത്. ഇത്തരം കമ്മിറ്റികളില്‍ ചില അനാഥാലയ നടത്തിപ്പുകാരും നിക്ഷിപ്ത താല്‍പര്യക്കാരും കടന്നുകൂടിയെന്നാണ് റിപ്പോര്‍ട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.