കൊട്ടക്കാമ്പൂർ ഭൂമി വനം വകുപ്പിന് കൈമാറിയത് ഉമ്മൻ ചാണ്ടി സർക്കാർ
text_fieldsപത്തനംതിട്ട: വിവാദമായ കുറിഞ്ഞിമല സേങ്കതത്തിലെ കൊട്ടക്കാമ്പൂർ വില്ലേജിലെ ഭൂമി വനം വകുപ്പിന് കൈമാറിയത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കമ്പക്കല്ല് സന്ദർശിച്ചശേഷം. കഞ്ചാവുകർഷകരുടെ പറുദീസയായിരുന്ന കമ്പക്കല്ലിൽ 2005 േമയിലാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കഞ്ചാവുവേട്ട നടത്തിയത്. അന്നത്തെ വനംമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. ഇതിനുശേഷമാണ് ഭൂമി കൈമാറ്റം.
തമിഴ്നാടിലെ തളിഞ്ചി, മഞ്ചപ്പെട്ടി വഴിയാണ് അന്നത്തെ മുഖ്യമന്ത്രിയും സംഘവും ദുർഘടം പിടിച്ച കമ്പക്കല്ല് മല നടന്നുകയറിയത്. വനം, പൊലീസ്, എക്സൈസ് സംഘമായിരുന്നു ഒപ്പം. പിന്നീട് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ശബരിമല മാസ്റ്റർപ്ലാൻ നടപ്പാക്കുന്നതിന് വനഭൂമി വിട്ടുകിട്ടുന്നതിനുപകരം 305 ഹെക്ടർ റവന്യൂ ഭൂമി കൊട്ടക്കാമ്പൂർ വില്ലേജിൽ നൽകാൻ തീരുമാനിച്ചത്.
ഇൗ ബ്ലോക്കിലെ മുഴുവൻ ഭൂമിയും സംരക്ഷണത്തിനുവേണ്ടി വനംവകുപ്പിന് കൈമാറാനും കമ്പക്കല്ലിലും കടവരിയിലും ഫോറസ്റ്റ് സ്റ്റേഷനുകൾ ആരംഭിക്കാനും തീരുമാനിച്ചു. 2005 ജൂണിലും ജൂലൈയിലും ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. അന്ന് വൈൽഡ് ലൈഫ് വാർഡനായിരുന്ന റോയ് പി. തോമസായിരുന്നു നിർദേശങ്ങൾ തയാറാക്കിയത്. തുടർന്ന്, 2006 ഒക്ടോബറിലെ കുറിഞ്ഞി സീസണിൽ അന്നത്തെ വനംമന്ത്രി ബിനോയ് വിശ്വം കുറിഞ്ഞിമല സേങ്കതം പ്രഖ്യാപിക്കുകയായിരുന്നു.
ചന്ദന സംരക്ഷണയാത്രയുടെ തുടർച്ചയായാണ് കുറിഞ്ഞിച്ചെടികൾ സംരക്ഷിക്കാൻ കഞ്ചാവ് ഒഴിവാക്കണമെന്ന ആവശ്യത്തിലേക്ക് സർക്കാറിനെ എത്തിച്ചതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ‘മാധ്യമ’ത്തോട് പറഞ്ഞു. എറണാകുളം മംഗളവനത്തിൽനിന്ന് ആരംഭിച്ച യാത്ര മറയൂരിലാണ് സമാപിച്ചത്. യാത്രക്ക് എത്തിയ സുഗതകുമാരിയുടെ താൽപര്യമാണ് കമ്പക്കല്ല് മേഖല വനംവകുപ്പിന് കൈമാറാൻ കാരണെമന്നും അദ്ദേഹം പറഞ്ഞു.
58ാം ബ്ലോക്കിനകത്ത് കടവരി, കമ്പക്കല്ല് എന്നിവിടങ്ങളിലും പുറത്തും രണ്ട് ഫോറസ്റ്റ് സ്റ്റേഷൻ തുറന്നു. അന്ന് വനം വകുപ്പിന് കൈമാറിയ പ്രദേശങ്ങളാണ് പിന്നീട് കുറിഞ്ഞിമല സേങ്കതമായി പ്രഖ്യാപിച്ചത് -തിരുവഞ്ചൂർ പറഞ്ഞു.
വനം വകുപ്പിന് കൈമാറിയ സമയത്തൊന്നും ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ ആരും വന്നിരുന്നില്ലെന്ന് വനപാലകർ പറയുന്നു. തദ്ദേശീയർക്ക് മാത്രമാണ് ഭൂമിയുണ്ടായിരുന്നത്. 2005നുശേഷമാണ് വ്യാജപട്ടയങ്ങളുടെ മറവിൽ ഭൂമി സ്വന്തമാക്കിയത്. വനം വകുപ്പിന് സംരക്ഷണത്തിന് ഭൂമി കൈമാറിയെങ്കിലും രേഖകളിൽ റവന്യൂ ആയതിനാൽ അവർ പട്ടയം നൽകി. കുറിഞ്ഞിമല സേങ്കതമായി 2006 ഒക്ടോബറിൽ വിജ്ഞാപനം വന്നതിനുശേഷമാണ് വനം വകുപ്പിെൻറ നിയന്ത്രണത്തിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.