Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിള്ളൽ വീഴാത്ത...

വിള്ളൽ വീഴാത്ത കോ​ട്ട​ക്ക​ൽ കോട്ട

text_fields
bookmark_border
Kottakkal Assembly
cancel

കോ​ട്ട​ക്ക​ൽ: ആ​യു​ർ​വേ​ദ​ത്തി​െൻറ മ​ഹി​മ​യി​ൽ നി​ൽ​ക്കു​ന്ന മ​ണ്ഡ​ല​മെ​ന്ന ഖ്യാ​തി​യു​ള്ള കോ​ട്ട​ക്ക​ൽ മു​സ്​​ലിം ലീ​ഗി​െൻറ സ്വാ​ധീ​ന കേ​ന്ദ്ര​മാ​ണ്. കു​റ്റി​പ്പു​റം, മ​ല​പ്പു​റം മ​ണ്ഡ​ല​ങ്ങ​ളെ വി​ഭ​ജി​ച്ച് 2011ലാ​ണ് കോ​ട്ട​ക്ക​ലി​െൻറ പി​റ​വി. വ​ളാ​ഞ്ചേ​രി, കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ​ക​ളും പൊ​ന്മ​ള, മാ​റാ​ക്ക​ര, എ​ട​യൂ​ർ, ഇ​രി​മ്പി​ളി​യം, കു​റ്റി​പ്പു​റം പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന മ​ണ്ഡ​ല​ത്തി​ലെ പ്ര​ഥ​മ എം.​എ​ൽ.​എ എം.​പി. അ​ബ്​​ദു​സ്സ​മ​ദ് സ​മ​ദാ​നി​യാ​യി​രു​ന്നു. എ​ൽ.​ഡി.​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​യാ​യി എ​ൻ.​സി.​പി നേ​താ​വ് സി.​പി.​കെ. ഗു​രു​ക്ക​ളാ​യി​രു​ന്നു എ​തി​ർ സ്ഥാ​നാ​ർ​ഥി.

35,902 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു സ​മ​ദാ​നി​യു​ടെ വി​ജ​യം. ഗു​രു​ക്ക​ൾ 33,815ഉം ​ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി 7782 വോ​ട്ടും നേ​ടി​യ​പ്പോ​ൾ സ​മ​ദാ​നി 69,717 വോ​ട്ട് നേ​ടി​യാ​ണ് എം.​എ​ൽ.​എ സ്ഥാ​നം അ​ര​ക്കി​ട്ടു​റ​പ്പി​ച്ച​ത്.

അ​ഞ്ച്​ വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം 2016ൽ ​കെ.​കെ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ളാ​യി​രു​ന്നു യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി. എ​ൻ.​സി.​പി​യു​ടെ എ​ൻ.​എ. മു​ഹ​മ്മ​ദ് കു​ട്ടി​യാ​യി​രു​ന്നു എ​തി​ർ സ്ഥാ​നാ​ർ​ഥി. 71,768 വോ​ട്ട് ത​ങ്ങ​ൾ നേ​ടി​യ​പ്പോ​ൾ മു​ഹ​മ്മ​ദ് കു​ട്ടി 56,736ഉം 13,205 ​വോ​ട്ട് ബി.​ജെ​പി​യു​ടെ വി. ​ഉ​ണ്ണി​കൃ​ഷ്ണ​നും ല​ഭി​ച്ചു. ഭൂ​രി​പ​ക്ഷം 15,042. ക​ടു​ത്ത മ​ത്സ​രം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​െൻറ ലീ​ഡ് കു​റ​ക്കാ​ൻ എ​ൽ.​ഡി.​എ​ഫി​നാ​യി എ​ന്ന​ത്​ മാ​ത്ര​മാ​ണ്​ ആ​ശ്വാ​സം.

2016ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ട​യൂ​ർ പ​ഞ്ചാ​യ​ത്ത് എ​ൽ.​ഡി.​എ​ഫി​ന് ല​ഭി​ച്ചെ​ങ്കി​ലും മാ​റാ​ക്ക​ര​യൊ​ഴി​കെ അ​ഞ്ച് ത​ദ്ദേ​ശ​ങ്ങ​ളും യു.​ഡി.​ഫി​നൊ​പ്പ​മാ​യി​രു​ന്നു. മാ​റാ​ക്ക​ര​യി​ൽ കോ​ൺ​ഗ്ര​സി​ലെ ഒ​രു​വി​ഭാ​ഗ​ത്തി​നൊ​പ്പ​മു​ണ്ടാ​ക്കി​യ കൂ​ട്ടു​കെ​ട്ടി​ൽ എ​ൽ.​ഡി.​എ​ഫ് നേ​ട്ട​മു​ണ്ടാ​ക്കി​യെ​ങ്കി​ലും ഭ​ര​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ മു​ന്ന​ണി​ക്ക് ക​ഴി​ഞ്ഞി​ല്ല.

പ​കു​തി വ​ഴി​ക്ക് വേ​ർ​പി​രി​ഞ്ഞ​തോ​ടെ യു.​ഡി.​എ​ഫ് വീ​ണ്ടും ഭ​ര​ണം തി​രി​ച്ചു​പി​ടി​ച്ചു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​ഴ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും യു.​ഡി.​എ​ഫി​െൻറ​താ​യി. ലോ​ക്സ​ഭ​യി​ൽ പൊ​ന്നാ​നി​യി​ൽ​നി​ന്ന്​ ര​ണ്ടു​ത​വ​ണ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ വി​ജ​യി​ച്ച​പ്പോ​ഴും കോ​ട്ട​ക്ക​ൽ മ​ണ്ഡ​ല​ത്തി​ലെ ലീ​ഡാ​ണ് തു​ണ​യാ​യ​ത്.

വി. ​അ​ബ്​​ദു​റ​ഹ്മാ​ൻ എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച 2014ൽ ​പൊ​ന്നാ​നി​യി​ൽ ഭൂ​രി​പ​ക്ഷം കു​റ​ക്കാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും 2019ൽ ​വ​ലി​യ ഭൂ​രി​പ​ക്ഷ​മാ​ണ് പി.​വി. അ​ൻ​വ​റി​നെ​തി​രെ ഇ.​ടി നേ​ടി​യ​ത്. 2014ൽ 25,000 ​വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ൽ ക​ട​ന്നു​ക​യ​റി​യ ഇ.​ടി​ക്ക് ക​ഴി​ഞ്ഞ ത​വ​ണ ല​ഭി​ച്ച​ത് 1,93,273 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​മാ​ണ്.

2011ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്

എം.​പി. അ​ബ്​​ദു​സ്സ​മ​ദ് സ​മ​ദാ​നി

(മു​സ്​​ലിം ലീ​ഗ്) 69,717

സി.​പി.​കെ. ഗു​രു​ക്ക​ൾ

(എ​ൻ.​സി.​പി) 33,815

കെ.​കെ. സു​രേ​ന്ദ്ര​ൻ

(ബി.​ജെ.​പി) 7782

ഭൂ​രി​പ​ക്ഷം 35,902

2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്

പ്ര​ഫ. കെ.​കെ. ആ​ബി​ദ്

ഹു​സൈ​ൻ ത​ങ്ങ​ൾ

(മു​സ്​​ലിം ലീ​ഗ്) 71,768

എ​ൻ.​എ. മു​ഹ​മ്മ​ദ് കു​ട്ടി

(എ​ൻ.​സി.​പി) 56,726

വി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ

(ബി.​ജെ.​പി) 13,205

ഭൂ​രി​പ​ക്ഷം 15,042

2019ലെ ​ലോ​ക്സ​ഭ

തെ​ര​ഞ്ഞെ​ടു​പ്പ്

ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ

(മു​സ്​​ലിം ലീ​ഗ്) 5,21,824

പി.​വി. അ​ൻ​വ​ർ

(ഇ​ട​തു സ്വ​ത.) 3,28,551

വി.​ടി. ര​മ

(ബി.​ജെ.​പി) 1,10,603

ഭൂ​രി​പ​ക്ഷം 1,93,273

2020ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്

കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ

യു.​ഡി.​എ​ഫ് -21

എ​ൽ.​ഡി.​എ​ഫ് -09

എ​ൻ.​ഡി.​എ -02

വ​ളാ​ഞ്ചേ​രി

ന​ഗ​ര​സ​ഭ

യു.​ഡി.​എ​ഫ് -19

എ​ൽ.​ഡി.​എ​ഫ് -12

എ​ൻ.​ഡി.​എ -01

വി​മ​ത​ൻ -01

എ​ട​യൂ​ർ

യു.​ഡി.​എ​ഫ് -11

എ​ൽ.​ഡി.​എ​ഫ് -08

ഇ​രു​മ്പി​ളി​യം

യു.​ഡി.​എ​ഫ് -09

എ​ൽ.​ഡി.​എ​ഫ് -08

മാ​റാ​ക്ക​ര

യു.​ഡി.​എ​ഫ് -16

എ​ൽ.​ഡി.​എ​ഫ് -04

പൊ​ന്മ​ള

യു.​ഡി.​എ​ഫ് -13

എ​ൽ.​ഡി.​എ​ഫ് -04

എ​സ്.​ഡി.​പി.​ഐ -01

കു​റ്റി​പ്പു​റം

യു.​ഡി.​എ​ഫ് -15

എ​ൽ.​ഡി.​എ​ഫ് -08

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021Kottakkal Assembly
Next Story