Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടക്കൽ കുറ്റിപ്പുറം...

കോട്ടക്കൽ കുറ്റിപ്പുറം ജുമാമസ്ജിദിലെ ഇരട്ടക്കൊലപാതകം: ഒമ്പ​ത്​ പ്രതികളെയും ഹൈകോടതി വെറുതെവിട്ടു

text_fields
bookmark_border
കോട്ടക്കൽ കുറ്റിപ്പുറം ജുമാമസ്ജിദിലെ ഇരട്ടക്കൊലപാതകം: ഒമ്പ​ത്​ പ്രതികളെയും ഹൈകോടതി വെറുതെവിട്ടു
cancel

കൊച്ചി: മലപ്പുറം കോട്ടക്കലിൽ പള്ളിയിൽ വെച്ച്​ സഹോദരങ്ങളെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒമ്പ​ത്​ പ്രതികളെയും ഹൈകോടതി വെറുതെവിട്ടു. സാക്ഷിമൊഴികൾ വിശ്വസനീയമല്ലെന്നും കുറ്റാരോപണം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും വിലയിരുത്തിയാണ് കോട്ടക്കൽ കുറ്റിപ്പുറം ആലിക്കൽ ജുമാമസ്ജിദ്​ ഇരട്ട​ക്കൊലക്കേസ്​ പ്രതികളെ വെറുതെ വിട്ടത്​.

മഞ്ചേരി അഡീ. സെഷൻസ്​ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളായ അബ്ദു സുഫിയാൻ, യൂസഫ് ഹാജി, മുഹമ്മദ് നവാസ്, ഇബ്രാഹീം കുട്ടി, മുജീബ് റഹ്​മാൻ, സെയ്​തലവി, മൊയ്തീൻകുട്ടി, അബ്ദുൽ റഷീദ്, ബീരാൻ എന്നിവരെയാണ് ജസ്റ്റിസ് പി.ബി. സുരേഷ്​ കുമാർ, ജസ്റ്റിസ് സി. പ്രദീപ് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ വെറുതെവിട്ടത്​. സെഷൻസ്​ കോടതി ഉത്തരവിനെതിരെ പ്രതികൾ നൽകിയ അപ്പീൽ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

പള്ളിക്കമ്മിറ്റി അംഗങ്ങളുടെ അനുവാദമില്ലാതെ മഹല്ല് ഖാദിയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്​ 2008 ആഗസ്റ്റ്​ 29നായിരുന്നു​ സംഭവം​. പുളിക്കൽ മുഹമ്മദ് ഹാജിയുടെ മക്കളായ അബ്ദു (45), അബൂബക്കർ (50) എന്നിവരാണ് കൊല്ലപ്പെട്ടത്. പരാതിക്കാരനായ അഹമ്മദ്കുട്ടിയെന്ന കുഞ്ഞാവ ഹാജിയും കൊല്ലപ്പെട്ട അബ്ദുവും അബൂബക്കറും ജുമുഅ നമസ്‌കാരത്തിന്​ പള്ളിയിലെത്തിയതായിരുന്നു.

സംഘർഷത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. കൊലപാതകം, കൊലപാതകശ്രമം, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ്​ കേസെടുത്തത്​. എന്നാൽ, ആക്രമണത്തിനിടെ പ്രതികൾക്ക്​ പരിക്കേറ്റത്​ സംബന്ധിച്ച്​ വ്യക്തമായ വിശദീകരണം പ്രോസിക്യൂഷന് നൽകാനായിട്ടില്ലെന്ന്​ ഡിവിഷൻ ബെഞ്ച്​ വിലയിരുത്തി.

ആദ്യം ആക്രമണം നടത്തിയത് പ്രോസിക്യൂഷൻ സാക്ഷികളടക്കമുള്ളവരാണെന്ന വസ്തുത മറച്ചുവെച്ചതായും ഈ സാഹചര്യത്തിൽ സാക്ഷികളുടെ മൊഴി വിശ്വസനീയമല്ലെന്നുമുള്ള പ്രതികളുടെ വാദവും കോടതി അംഗീകരിച്ചു. തുടർന്നാണ്​ പ്രതികളെ വെറുതെ വിട്ട്​ ഉത്തരവുണ്ടായത്​. 11 പ്രതികളുണ്ടായിരുന്ന കേസിൽ ഒരാൾ വിചാരണക്കാലയളവിൽ മരണപ്പെട്ടിരുന്നു. ശേഷിക്കുന്ന 10 പേർക്കും ജീവപ​ര്യന്തം ശിക്ഷ വിധിച്ചു. എന്നാൽ, ഒരാൾ അപ്പീൽ കാലയളവിലും മരണ​പ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalappuramMurder caseKottakkal double murder case
News Summary - Kottakkall Kuttipuram double murder: High Court acquitted all nine accused
Next Story