കൊട്ടക്കാമ്പൂരിലെ വിവാദ ഭൂമി: പറഞ്ഞത് മന്ത്രി; വെട്ടിലായത് എം.പി
text_fieldsതൊടുപുഴ: കൊട്ടക്കാമ്പൂരിലെ വിവാദഭൂമിയുടെ പട്ടയം റദ്ദാക്കിയത് കലക്ടറുടെ റിപ്പോർട്ടിെൻറ ആനുകൂല്യത്തിൽ മറികടക്കാനാകുമെന്ന പ്രതീക്ഷക്കിടെ, മന്ത്രി എം.എം. മണിയുടെ വെളിെപ്പടുത്തൽ ജോയ്സ് ജോർജ് എം.പിയെ െവട്ടിലാക്കി.
അനധികൃതമെന്ന് കണ്ടെത്തി ദേവികുളം സബ്കലക്ടർ പട്ടയം റദ്ദാക്കിയ 20 ഏക്കർ ഉപേക്ഷിക്കാൻ എം.പി ആലോചിക്കുന്നെന്നായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ. ഇതോടെ എം.പിയുടെയും കുടുംബത്തിെൻറയും ഭൂമിയുടെ ആധികാരികത സംശയത്തിലായി. ഭൂമിപ്രശ്നം ഇക്കാലമത്രയും ന്യായീകരിക്കുകയായിരുന്നു പാർട്ടി. ഭൂമിക്ക് പട്ടയം സംഘടിപ്പിച്ചതിൽ തിരിമറിയുണ്ടെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയതിലും പ്രതിപക്ഷ പ്രചാരണത്തിലും കാമ്പുണ്ടെന്ന് പരോക്ഷമായി സമ്മതിക്കുന്നതായി മന്ത്രിയുടെ തുറന്നുപറച്ചിൽ.
പട്ടയം റദ്ദാക്കിയത് നടപടി തള്ളിതും ഫയൽ പുതിയതായി പരിഗണിക്കാൻ കലക്ടർ നിർദേശിച്ചതും സത്യസന്ധതയായി എം.പി അവകാശപ്പെടുന്നതിനിടെയാണ് മന്ത്രിയുടെ രംഗപ്രവേശനം. ഭൂമി ഉപേക്ഷിച്ചാൽ പരാജയം സമ്മതിക്കലാകുമെന്നാണ് എം.പിയോടടുത്ത വൃത്തങ്ങൾ പറയുന്നത്. മന്ത്രി തന്നെ ഇങ്ങനൊരു വെളിപ്പെടുത്തലിന് തയാറായതോടെ സമ്മതിക്കാനോ നിഷേധിക്കാനോ വയ്യാത്ത അവസ്ഥയിലാണ് ജോയ്സ് ജോർജ്. ഗൗരവമായി പറഞ്ഞതല്ല മണിയാശാൻ എന്ന രീതിയിൽ അവഗണിക്കാനാണ് എം.പിയുടെ ശ്രമം.
അതേസമയം, ഭൂമി വിവാദം നീട്ടുന്നത് തെരഞ്ഞെടുപ്പിലടക്കം ഗുണമാകില്ലെന്ന് കണ്ട് സമ്മർദതന്ത്രമാണ് മണി പ്രയോഗിച്ചതെന്ന് കരുതുന്നവരുണ്ട്. കലക്ടർ ജി.ആർ. ഗോകുൽ ദീർഘകാല അവധിയിൽ പ്രവേശിക്കുന്നതിന് ഒരുദിവസം മുമ്പാണ് ആറു മാസമായി കൈവശംവെച്ച കൊട്ടക്കാമ്പൂർ ഫയലിൽ ഉത്തരവിറക്കിയത്. പട്ടയം റദ്ദാക്കിയത് നടപടിക്രമം പാലിച്ചല്ലെന്നും വീണ്ടും പരിശോധിക്കണമെന്നും എം.പിയുടെ ഭാഗം കേൾക്കണമെന്നുമായിരുന്നു ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.