കൊറ്റമ്പത്തൂരിൽ ഫയർ ലൈനിന്റെ പേരിൽ ഉദ്യോഗസ്ഥർ തട്ടിയത് കോടികൾ
text_fieldsതൃശൂർ: കൊറ്റമ്പത്തൂരിൽ കാട്ടുതീയിൽപെട്ട് മൂന്നുപേർ വെന്തുമരിച്ച സംഭവത്തിൽ പ്ര തിസ്ഥാനത്ത് വനം വകുപ്പും. കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള ഫയർ ലൈൻ നിർമാ ണത്തിെൻറ മറവിൽ ഉദ്യോഗസ്ഥരുടെ പോക്കറ്റിലേക്ക് കോടികളൊഴുകിയപ്പോൾ, ജീവൻ നഷ്ടപ ്പെട്ടത് വാച്ചർമാരുടെതായി.
ഫയർ ലൈൻ നിർമാണത്തിന് കോടിക്കണക്കിന് രൂപയാണ് പ്ര തിവർഷം നൽകുന്നത്. കൊറ്റമ്പത്തൂരിലേക്കും ഇത്തരത്തിൽ തുക അനുവദിച്ചു. ഒരു കിലോമീറ്റർ ഫയർ ലൈൻ നിർമാണത്തിന് 30,500 രൂപയാണ് കരാർ സിസ്റ്റത്തിൽ പുതുക്കി നൽകിയ നിരക്ക്. തീപിടിക്കാൻ സാധ്യത കൂടിയ സ്ഥലങ്ങളിൽ 5.2 മീറ്റർ വീതിയിൽ ഫയർ െബൽറ്റ് നിർമിക്കുന്നതാണ് ഫയർ ലൈനുകൾ.
ആദ്യം 5.2 മീറ്റർ വീതിയുള്ള സ്ഥലത്തെ കരിയിലകളും മറ്റും മധ്യഭാഗത്ത് കൂട്ടി നിയന്ത്രണ വിധേയമാക്കി കത്തിക്കും. ഈ 5.2 മീറ്റർ വീതിയിലെ ഇരുഭാഗത്ത് നിന്നും ആറടി വീതം വേരോടെ പുല്ലും പടലങ്ങളും ചെത്തിയൊതുക്കുന്നതുമാണ് ഫയർ ലൈൻ നിർമാണരീതി. 40 തൊഴിലാളികൾ ഒരു കിലോമീറ്റർ ദൂരം കണക്കാക്കിയാണ് 30,500 രൂപ നിരക്കിൽ കരാർ ഉറപ്പിച്ചത്. തൊഴിലാളികൾക്ക് വേതനമായും പത്ത് ശതമാനം കരാറുകാരെൻറ ലാഭവും കണക്കാക്കിയാണിത്. പക്ഷേ, കൊറ്റമ്പത്തൂരിൽ തീപടർന്ന വനമേഖലയുടെ ഏത് ഭാഗത്ത് നോക്കിയാലും ഫയർ ബെൽറ്റ് സ്ഥാപിച്ചത് കാണാനാകില്ലെന്ന് വനപാലകർ തന്നെ രഹസ്യമായി സമ്മതിക്കുന്നു.
വനമേഖലയെ കുന്നോ, തട്ടുകളോ ആയി തരംതിരിച്ചാണ് ഫയർ ലൈനുകൾ സ്ഥാപിക്കുക. പ്രദേശത്തുതന്നെ വനത്തോടടുത്ത് താമസിക്കുന്നവരും വനസംരക്ഷണ സമിതി അംഗങ്ങളുമായവർക്ക് ഫയർ ലൈൻ നിർമാണച്ചുമതല നൽകണമെന്നാണ് ചട്ടമെങ്കിലും ഉദ്യോഗസ്ഥർ ബിനാമി കരാറുകാരെ രംഗത്തിറക്കി തുക കൊള്ളയടിക്കുകയാണ് പതിവ്. മച്ചാട്, വടക്കാഞ്ചേരി റേഞ്ചുകളിൽ ഈ വർഷം ബ്ലോവർ യന്ത്രങ്ങളും പുല്ലുവെട്ടിയും ഉപയോഗിച്ച് കരിയില നീക്കി ഫയർ ലൈൻ നിർമിച്ചതിൽ തട്ടിപ്പ് നടന്നിട്ടുണ്ട്. തൊഴിൽ നഷ്ടമായ വനവാസികൾ ഇക്കാര്യം മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നേത്ര.
ജനുവരി മുതൽ മാർച്ച് വരെയാണ് ഫയർ വാച്ചർമാരെ നിയമിക്കാറുള്ളത്. മരിച്ച വേലായുധനും ശങ്കരനും ഇത്തരത്തിൽ നിയമനം ലഭിച്ചവരാണ്. ഇവർക്കായി സർക്കാർ മുൻകൂർ പണം അനുവദിക്കുന്നുണ്ടെങ്കിലും കീഴ്ജീവനക്കാരെ ഭീഷണിപ്പെടുത്തി കള്ള മസ്റ്റർ റോളുകൾ എഴുതിച്ച് നാമമാത്ര തുകയാണ് താൽക്കാലികക്കാർക്ക് നൽകുക. വേനൽക്കാലത്ത് ചൂട് കനക്കുന്നത് കണക്കിലെടുത്ത് സാമ്പത്തികവർഷ തുടക്കത്തിൽ തന്നെ പ്രതിരോധപ്രവർത്തനങ്ങൾക്കായി തുക വകയിരുത്തുന്നുണ്ടെങ്കിലും പ്രവൃത്തികൾ പലപ്പോഴും അവസാനത്തേക്ക് മാറ്റിവെക്കും. ഇതിനിടെ തീപിടിത്തമെല്ലാം കഴിഞ്ഞിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.