കൊട്ടാരക്കര അപകടം: പൊലീസ് മോശമായി പെരുമാറി; പ്രതിയാക്കാൻ ശ്രമിക്കുന്നുവെന്ന് ആംബുലൻസ് ഡ്രൈവർ
text_fieldsതിരുവനന്തപുരം: കൊട്ടാരക്കരയിൽ മന്ത്രിയുടെ പൈലറ്റ് വാഹനവും ആംബുലൻസും കൂട്ടിയിടിച്ച സംഭവത്തിൽ പൊലീസിനെതിരെ പരാതിയുമായി ഡ്രൈവർ നിതിൻ. പൊലീസ് തന്നെ പ്രതിയാക്കാൻ ശ്രമിക്കുന്നുവെന്ന് ആംബുലൻസ് ഡ്രൈവർ നിതിൻ മാധ്യമങ്ങളോട് പറഞ്ഞു.
പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയ സഹോദരനെ പൊലീസ് ആക്ഷേപിച്ചു. സോപ്പുപെട്ടി പോലുള്ള വണ്ടിയാണോ ഓടിക്കുന്നത്. മന്ത്രി പോകുന്ന വഴിയിൽ എന്തിന് ആംബുലൻസുമായി എത്തിയതെന്നും പൊലീസ് ചോദിച്ചതായി നിതിൻ വ്യക്തമാക്കി.
അതേസമയം, മന്ത്രി വി. ശിവൻകുട്ടിയുടെ ഭാഗത്ത് നിന്ന് മാനുഷിക പരിഗണന പോലും ലഭിച്ചില്ലെന്ന് ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയുടെ ഭർത്താവ് അശ്വകുമാർ പറഞ്ഞു.
പരിക്കേറ്റ തങ്ങളുടെ അടുത്തേക്ക് വരാൻ പോലും മന്ത്രി തയാറായില്ല. അപകടത്തിന് കാരണക്കാർ ആംബുലൻസിന്‍റെയും പൊലീസ് വാഹനത്തിന്‍റെയും ഡ്രൈവർമാരാണ്. അപകടത്തെ കുറിച്ച് അന്വേഷണം വേണമെന്നും അശ്വകുമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.