Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗോരക്ഷക ഗുണ്ട ആക്രമണം:...

ഗോരക്ഷക ഗുണ്ട ആക്രമണം: ന്യൂനപക്ഷ കമീഷന്‍ കേസെടുത്തു

text_fields
bookmark_border
ഗോരക്ഷക ഗുണ്ട ആക്രമണം: ന്യൂനപക്ഷ കമീഷന്‍ കേസെടുത്തു
cancel

കൊട്ടാരക്കര: കൊട്ടാരക്കരയിലെ ഗോരക്ഷക ഗുണ്ട ആക്രമണത്തിൽ സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ സ്വമേധയാ കേസെടുത്തു. ‘മാധ്യമം’ വാര്‍ത്തയുടെ അടിസ്​ഥാനത്തിൽ​ അടിയന്തര റിപ്പോര്‍ട്ട്‌ നല്‍കാന്‍ കൊല്ലം റൂറല്‍ പൊലീസ് മേധാവിക്ക്​​ നിർദേശം നൽകി. റിപ്പോര്‍ട്ട്‌ ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പി.കെ. ഹനീഫ ‘മാധ്യമ’ത്തോട് പറഞ്ഞു. 

കൊല്ലം കരുനാഗപ്പള്ളിയിലെ വൈയാങ്കര ചന്തയില്‍നിന്ന്​ മിനി ലോറിയില്‍ കന്നുകാലികളുമായി കൊട്ടാരക്കര ചന്തയിലേക്ക് വരുകയായിരുന്ന ഇറച്ചി വ്യാപാരിയെയും സഹായികളെയുമാണ്​ ബൈക്കിൽ പിന്തുടർന്നെത്തിയവർ ആക്രമിച്ചത്​. പരിക്കേറ്റ ഇറച്ചി വ്യാപാരി ജലാലുദ്ദീന്‍, ഡ്രൈവർ സാബു, ജലീല്‍ എന്നിവർ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. 

പശുവിനെ കൊണ്ടുപോകാന്‍ അനുവദിക്കി​െല്ലന്നും ഉത്തര്‍പ്രദേശിലെ അനുഭവം ഓര്‍മയു​േണ്ടായെന്നും ചോദിച്ചായിരുന്നു ആക്രമണം. സൈനികൻ വിഷ്ണു എസ്. പിള്ള, ഗോകുല്‍ എന്നിവരെ വെള്ളിയാഴ്​ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്​തു. തങ്ങളെ ആക്രമിച്ചെന്നാരോപിച്ച്​ പിടിയിലായ പ്രതികൾ പരാതി നൽകിയതിനെത​ുടർന്ന്​ ജലാലുദ്ദീന്‍, ജലീല്‍, സാബു എന്നിവരടക്കം ഏഴ് പെര്‍ക്കെതിരെ കേസെടുത്തതായി കൊട്ടാരക്കര സി.ഐ ബി. ഗോപകുമാര്‍ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskottarakkaramalayalam newscow raksha attack
News Summary - kottarakkara cow raksha attack- kerala news
Next Story