15കാരിയുടെ കൊലപാതകം: കൊന്നത് ശ്വാസംമുട്ടിച്ച്; പീഡിപ്പിച്ചെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്
text_fieldsകോട്ടയം: മണർകാട് അരീപ്പറമ്പിൽ 15കാരിയെ കുഴിച്ചുമൂടിയത് ശ്വാസംമുട്ടിച്ച് കൊന്നശേഷമാണെന്ന് പോസ്റ് റ്മോർട്ടം റിേപ്പാർട്ട്. ക്രൂരമായ ലൈംഗികപീഡനത്തിനും ഇരയാക്കി. കഴുത്തിൽ ഷാൾ മുറുക്കിയും കൈ ഉപയോഗിച്ച് അ മർത്തിയുമാണ് കൊലയെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കഴുത്തിനു മുറിവുമുണ്ട‌്. അഴുകിയതിനാൽ ശരീരത്തിലെ മറ്റ് പരിക്കുകൾ വ്യക്തമായിട്ടില്ല. വിശദ റിപ്പോർട്ടിേല ഇക്കാര്യങ്ങൾ വ്യക്തമാകൂെവന്ന് പൊലീ സ് പറഞ്ഞു. മരിച്ച് മണിക്കൂറുകൾക്കുശേഷമാണ് കുഴിച്ചുമൂടിയതെന്നും ഞായറാഴ്ച കോട്ടയം മെഡിക്കൽ കോളജിൽ നടന് ന പോസ്റ്റ്മോർട്ടത്തിൽ വെളിപ്പെട്ടു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്േസാ വകുപ്പും ചുമത്തി. പിടിയിലായ ടിപ്പർ ഡ്രൈവർ മാലം ചേലക്കുന്നേൽ അജേഷിനെ (31) റിമാൻഡ് ചെയ്തു. കോട്ടയം പോക‌്സോ പ്രത്യേക കോടതി രണ്ടാഴ‌്ചത്തേക്കാണ‌് പ്രതിയെ റിമാൻഡ‌് ചെയ‌്തത‌്. തെളിവെടുപ്പിനു കസ്റ്റഡിയിൽ വാങ്ങാൻ ഉടൻ അപേക്ഷ നൽകുമെന്നും പൊലീസ് പറഞ്ഞു. പ്രതി ഒറ്റക്കാണ് കൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
ഞായറാഴ്ച കോട്ടയം ഡിവൈ.എസ‌്.പി ആർ. ശ്രീകുമാർ, കോട്ടയം ഈസ‌്റ്റ‌് സി.ഐ ടി.ആർ. ജിജു എന്നിവരുടെ നേതൃത്വത്തിൽ പ്രതിയുമായി സംഭവസ്ഥലത്ത് തെളിവെടുത്തു. ശനിയാഴ്ചയും സംഭവസ്ഥലത്ത് പ്രതിയെ എത്തിച്ചിരുന്നു. പെൺകുട്ടിയുടെയും പ്രതിയുടെയും ചോരക്കറ പുരണ്ടവസ‌്ത്രങ്ങളും കൊലക്കുപയോഗിച്ച ഷാളും കണ്ടെത്തിയിരുന്നു. ഇവ കൂടുതൽ പരിശോധനക്ക് തിരുവനന്തപുരത്തെ ഫോറൻസിക‌് ലാബിൽ അയച്ചു.
വ്യാഴാഴ‌്ച കാണാതായ പെൺകുട്ടിയുടെ മൃതദേഹം ശനിയാഴ‌്ച മണർകാട‌് അരീപ്പറമ്പിലെ ഹോളോബ്രിക‌്സ‌് സ്ഥാപനത്തോടു ചേർന്ന് പുരയിടത്തിലെ വാഴക്കൂട്ടത്തിനിടെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ബലം പ്രയോഗിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി എതിർത്തതിനാൽ കഴുത്തിൽ ഷാൾ മുറുക്കി അബോധാവസ്ഥയിലാക്കി. ബോധരഹിതയായി നിലത്തുവീണ പെൺകുട്ടിയെ പീഡിപ്പിച്ചേശഷം വീണ്ടും കഴുത്തിൽ ഷാൾ മുറുക്കി മരണം ഉറപ്പാക്കിയെന്നായിരുന്നു പ്രതി പൊലീസിന് നൽകിയ മൊഴി.
ആറുമണിക്കൂറോളം മുറിയിെല കട്ടിലിനടിയിൽ തുണി മൂടിയിട്ടു. രാത്രി എല്ലാവരും ഉറങ്ങിയശേഷം മൃതദേഹം വലിച്ചിഴച്ച് വാഴത്തോട്ടത്തിൽ തള്ളി. സമീപത്തെ മൺകൂനയിൽനിന്ന് മണ്ണ് വെട്ടിമൂടി സ്ഥലംവിട്ടു. ഇയാൾ പെൺകുട്ടിയെ ഹോളോബ്രിക‌്സ‌് കമ്പനിയോട‌് ചേർന്ന‌് താമസിച്ചിരുന്ന ഷെഡിലെത്തിച്ചത് സംബന്ധിച്ച‌് കൂടുതൽ തെളിവ് ശേഖരിക്കാൻ പൊലീസ‌് ശ്രമം തുടങ്ങി. പോസ്റ്റ്മോർട്ടത്തിനുശേഷം പെൺകുട്ടിയുടെ മൃതദേഹം നൂറുകണക്കിനുപേരുടെ സാന്നിധ്യത്തിൽ ഞായറാഴ്ച ഉച്ചക്ക് 2.30ഒാടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.