കോട്ടയം നഗരത്തിൽ ഇന്ന് ഗതാഗത ക്രമീകരണം
text_fields- എം.സി റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങള്‍ സിമന്റ് കവലയില്‍നിന്ന് ഇടതു തിരിഞ്ഞ് പാറേച്ചാല്‍ ബൈപാസ്, തിരുവാതുക്കല്‍, കുരിശുപള്ളി, അറുത്തൂട്ടി ജങ്ഷനിലെത്തി വലതു തിരിഞ്ഞ് ചാലുകുന്ന് ജങ്ഷനിലെത്തി മെഡിക്കല്‍കോളജ് ഭാഗത്തേക്ക് പോകുക. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങള്‍ തിരുവാതുക്കല്‍, അറുത്തൂട്ടിവഴി പോകുക.
- എം.സി റോഡിലൂടെ വരുന്ന കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങള്‍ മണിപ്പുഴയിൽനിന്ന് വലത്തോട്ടു തിരിഞ്ഞ് ബൈപാസ്, ഈരയില്‍ക്കടവ് വഴി മനോരമ ജങ്ഷനിലെത്തി കിഴക്കോട്ടുപോവുക. വലിയ വാഹനങ്ങള്‍ മണിപ്പുഴ ജങ്ഷനില്‍ നിന്നു തിരിഞ്ഞ് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോകുക.
- നാഗമ്പടം പാലത്തിൽനിന്നു വരുന്ന വാഹനങ്ങള്‍ സിയേഴ്സ് ജങ്ഷന്, നാഗമ്പടം ബസ്സ്റ്റാൻഡ്, റെയില്‍വേ സ്റ്റേഷന്, ലോഗോസ് വഴി ചന്തക്കവലയിലെത്തി മാര്‍ക്കറ്റ് വഴി എം.എൽ. റോഡ് വഴി കോടിമത ഭാഗത്തേക്കു പോകുക.
- കുമരകം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ ബേക്കര്‍ ജങ്ഷനിലെത്തി സിയേഴ്സ് ജങ്ഷന്‍വഴി വലത്തോട്ടു തിരിഞ്ഞ് ബസ് സ്റ്റാന്‍ഡിലേക്ക് പോകുക.
- നാഗമ്പടം സ്റ്റാൻഡില്‍നിന്ന് കാരാപ്പുഴ, തിരുവാതുക്കല്‍, ഇല്ലിക്കല്‍ ഭാഗത്തേക്കു പോകേണ്ട ബസുകള്‍ ബേക്കര്‍ ജങ്ഷനിലെത്തി അറുത്തൂട്ടിവഴി തിരുവാതുക്കല്‍ ഭാഗത്തേക്കുപോകുക.
- കെ.കെ റോഡിലൂടെ വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്കുപോകേണ്ട വലിയ വാഹനങ്ങള്‍ കഞ്ഞിക്കുഴി ,ദേവലോകം, കടുവാക്കുളം വഴിയും പ്രൈവറ്റ് ബസുകള്‍ കലക്ടറേറ്റ്, ലോഗോസ്, ശാസ്ത്രി റോഡ്, കുര്യന് ഉതുപ്പു റോഡുവഴി നാഗമ്പടം ബസ്സ്റ്റാന്‍ഡിലേക്ക് പോകണം.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലങ്ങള്‍
- തിരുനക്കര അമ്പലം മൈതാനം (സർക്കാർ വാഹനങ്ങള്‍ മാത്രം)
- തിരുനക്കര പഴയ പൊലീസ് സ്റ്റേഷന് മൈതാനം (കാര്‍, ചെറു വാഹനങ്ങള്‍)
- സി.എം.എസ് കോളജ് റോഡ് (കാര്‍, ചെറു വാഹനങ്ങള്‍)
- തിരുനക്കര ബസ് സ്റ്റാൻഡ് (കാര്‍, ചെറു വാഹനങ്ങള്‍)
- ജെറുസലേം ചര്‍ച്ച് മൈതാനം, ജില്ല ആശുപത്രിക്കു എതിർവശം (കാര്‍ മുതലായ ചെറു വാഹനങ്ങള്‍)
- കുര്യന് ഉതുപ്പ് റോഡ് (ബസ് മുതലായവ)
- ഈരയില്‍ക്കടവ് ബൈപാസ് (ബസ് മുതലായവ)
സ്കൂളുകൾക്ക് ഇന്ന് ഉച്ചക്കുശേഷം അവധി
കോട്ടയം: ജില്ലയിലെ സ്കൂളുകൾക്ക് ബുധനാഴ്ച ഉച്ചക്കുശേഷം കലക്ടർ അവധി പ്രഖ്യാപിച്ചു. ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്ന സാഹചര്യത്തിലാണ് അവധി.സ്കൂളുകൾക്ക് ഇന്ന് ഉച്ചക്കുശേഷം അവധി
കോട്ടയം: ജില്ലയിലെ സ്കൂളുകൾക്ക് ബുധനാഴ്ച ഉച്ചക്കുശേഷം കലക്ടർ അവധി പ്രഖ്യാപിച്ചു. ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്ന സാഹചര്യത്തിലാണ് അവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.