സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്തത് കോട്ടയം ജില്ലയിൽ
text_fieldsകോട്ടയം: ജില്ലയിൽ ഇടവിട്ട് കനത്ത മഴ. ചൊവ്വാഴ്ച തുടർച്ചയായി പെയ്ത മഴക്കു പിന്നാലെ ബുധനാഴ്ച ഇടവിട്ട് വലിയതോതിൽ മഴ പെയ്തു.
എന്നാൽ, ജില്ലയിലെവിടെയും കാര്യമായ നാശനഷ്ടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ബുധനാഴ്ച വൈകിട്ട് മൂന്നിന് അവസാനിച്ച 24 മണിക്കൂറില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്തത് ജില്ലയിലായിരുന്നു. ശരാശരി 103 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.
ബുധനാഴ്ച രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറില്‍ ജില്ലയില്‍ എട്ടിടങ്ങളില്‍ 100 മില്ലീമീറ്റര്‍ മഴ പെയ്തു. കോട്ടയം -124, കുമരകം -114, കോഴ -110.4, വടവാതൂര്‍ -110, പൈക -108, പാമ്പാടി -106.4, മുണ്ടക്കയം -103, വൈക്കം - 102 മില്ലീമീറ്റര്‍ എന്നിങ്ങനെയാണ് മഴ പെയ്തത്. അതേസമയം, മലയോര മേഖലയില്‍ മഴ കുറഞ്ഞു നിന്നത് ആശ്വാസമായി.
നദികളിലും ജലനിരപ്പ് ഉയരുകയാണ്. മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നുവെങ്കിലും എവിടെയും നാശനഷ്ടങ്ങളുണ്ടായിട്ടില്ല. എന്നാല്‍, കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതിനാൽ ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വെള്ളം കയറുമെന്ന ആശങ്ക ശക്തമാണ്. മണിമലയാറ്റില്‍ ജലനിരപ്പിൽ വലിയ വർധനയാണുണ്ടായത്. കേന്ദ്രജല കമീഷന് ബുധനാഴ്ച രാവിലെ മണിമലയാറ്റില്‍ പ്രളയമുന്നറിയിപ്പിന്റെ ഭാഗമായ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.