കോട്ടയം ജില്ലയിലും മറ്റ് നാലു ജില്ലകളിൽ ഭാഗികമായും സ്കൂളുകൾക്ക് അവധി
text_fieldsകോട്ടയം: കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി. കനത്ത മഴയെ തുടർന്ന് കലക്ടറാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിലെയും നെടുമ്പാശ്ശേരി പാറക്കടവ് പഞ്ചായത്തുകളിലെയും എല്ലാ സ്കൂളുകൾക്കും ബുധനാഴ്ച (18-07-2018) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ചെല്ലാനം, കുന്നുകര, പുത്തന്‍വേലിക്കര പഞ്ചായത്തുകളിലെ എല്ലാ സ്കൂളുകള്‍ക്കും ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധിയാണ്.
തൃശൂർ ജില്ലയിലെ മുകുന്ദപുരം, കൊടുങ്ങല്ലൂർ താലൂക്കുകളിശല വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും തൃശൂർ വെസ്റ്റ്, ചേർപ്പ് വിദ്യാഭ്യാസ ഉപജില്ലകളിലെ ഹയർസെക്കൻഡറി വരെയുള്ള സ്കൂളുകൾക്കും കലക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കുകളിലെ പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധിയായിരിക്കും.
എം.ജി പരീക്ഷകളും മൂല്യനിർണയ ക്യാമ്പുകളും മാറ്റി
കോട്ടയം: കനത്തമഴയിൽ എം.ജി സർവകലാശാല ബുധനാഴ്ച നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികൾ പിന്നീട്. മൂല്യനിർണയ ക്യാമ്പുകളും മാറ്റി. ബുധനാഴ്ച മുതൽ മുതൽ ഇൗമാസം 21വരെ ആലുവ യു.സി കോളജ്, പാലാ അൽഫോൻസ കോളജ്, തിരുവല്ല മാർത്തോമ കോളജ് എന്നീ കേന്ദ്രങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നും നാലും സെമസ്റ്റർ പി.ജി (സി.എസ്.എസ്.) പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പുകൾ ജൂലൈ 27, 28 തീയതികളിലേക്ക് മാറ്റി. പി.ജി കോഴ്സുകളുള്ള എല്ലാ േകാളജുകളിലെയും മുഴുവൻ അധ്യാപകരും ക്യാമ്പുകളിൽ പങ്കെടുക്കുമെന്ന് പ്രിൻസിപ്പൽ ഉറപ്പുവരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.