കോട്ടയവും ഇടുക്കിയും ഇനി റെഡ് സോൺ
text_fieldsതിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ കോട്ടയവും ഇടുക്കിയും ഇനി റെഡ്സോണിൽ. കോട്ട യത്തും ഇടുക്കിയിലും വർധനവ് വന്ന സാഹചര്യത്തിൽ ഇൗ രണ്ടു ജില്ലകൾ കൂടി റെഡ് സോണായി പ്രഖ്യാപിക്കുമെന്ന് വാർത് തസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ റെഡ്സോണായി തുട രും. ഇടുക്കി ജില്ലയിലെ വണ്ടൻമേട്, ഇരട്ടയാർ കോട്ടയത്തെ അയ്മനം, വെള്ളൂർ, അയർക്കുന്നം, തലയോലപറമ്പ് എന്നീ പഞ്ചായത്തുകൾ ഹോട്ട്സ്പോട്ടാകും.
കോവിഡ് ബാധിച്ച് നാലു ജില്ലകളിൽ ആരും ചികിത്സയിലില്ല. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, വയനാട് എന്നിവയാണ് കോവിഡ് മുക്ത ജില്ലകൾ.
ലോക്ഡൗൺ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസ്ഥാന മുഖ്യമന്ത്രിമാർ ചർച്ച നടത്തി. ലോക്ഡൗൺ പിൻവലിക്കുന്ന കാര്യത്തിൽ ശ്രദ്ധപൂർവമായ സമീപനം ആവശ്യമാണെന്നാണ് സർക്കാരിൻെറ അഭിപ്രായം. മേയ് 15 വരെ ഭാഗികമായി തുടരാമെന്നാണ് സംസ്ഥാനത്തിൻെറ അഭിപ്രായം. അന്നത്തെ സാഹചര്യം പരിശോധിച്ച് തുടർനടപടികൾ കൈക്കൊള്ളും.
തൊട്ടുമുമ്പത്തെ ആഴ്ചയിൽ കോവിഡ് 19 റിപ്പോർട്ട് ചെയ്യാത്ത ജില്ലകളിൽ ആൾക്കൂട്ടം, പൊതുഗതാഗതം എന്നിവ നിയന്ത്രിച്ചും ശാരീരിക അകലം പാലിച്ചും ലോക്ഡൗൺ പിൻവലിക്കാമെന്ന് കേരളം കേന്ദ്ര സർക്കാരിനെ അറിയിച്ചു. അന്തർ ജില്ല, അന്തർ സംസ്ഥാന യാത്രകൾ മേയ് 15 വരെ നിയന്ത്രിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.