ഭാസ്കരന്റെ മൃതദേഹം അനാട്ടമിക്ക് കിട്ടിയ സംഭവം: വീഴ്ചപറ്റിയിട്ടിെല്ലന്ന് മെഡിക്കൽ കോളജ് അധികൃതർ
text_fieldsഗാന്ധിനഗർ (കോട്ടയം): മെഡിക്കൽ കോളജ് മോർച്ചറിയിൽ അനാഥമൃതദേഹങ്ങൾ നീക്കംചെയ്യുന്നത് സംബന്ധിച്ച് വീഴ്ചവരുത്തിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ. അടൂർ മിത്രപുരം സ്വദേശി ഭാസ്കരെൻറ (65) മൃതദേഹം ബന്ധുക്കളെ കണ്ടെത്താതെ അനാട്ടമി വിഭാഗത്തിലേക്ക് മാറ്റിയതിൽ ആരോപണം ഉയർന്നതിനെത്തുടർന്നാണ് വിശദീകരണം.
ഭാസ്കരെൻറ മരണവിവരം ഗാന്ധിനഗർ പൊലീസിൽ അറിയിച്ചിരുെന്നങ്കിലും വിലാസം ഇല്ലാത്തതിെൻറപേരിൽ ഇൻറിമേഷൻ സ്വീകരിക്കാതെ മടക്കി അയക്കുകയാണുണ്ടായതെന്നും ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചയ സംഭവിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. റോഡ് അപകടമുൾപ്പെടെ വിവിധതരത്തിലുള്ള അപകടങ്ങളിൽെപട്ടും വിഷം ഉള്ളിൽചെന്നും ആശുപത്രിയിൽ ചികിത്സതേടി മരണപ്പെടുന്നവരുടെയും വിവരം പൊലീസിൽ അറിയിക്കാറുണ്ട്.
എന്നാൽ, അപകടമരണമോ സാധാരണമരണമോ സംഭവിച്ച അനാഥരുടെ ഇൻറിമേഷൻ വാങ്ങാൻ പൊലീസ് തയാറാകാത്ത സ്ഥിതിയുണ്ട്. ഫോർമാലിൻ ലായനിയിൽ സൂക്ഷിക്കുന്നതിനാൽ മൃതദേഹത്തിെൻറ നിറം മാറുമെന്നല്ലാതെ തിരിച്ചറിയാനാകാത്തവിധം അഴുകില്ലെന്നും അനാട്ടമി വിഭാഗം പറയുന്നു. എവിടെനിന്ന് വന്നവരാണെന്നോ ഏത് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽെപട്ടവരാണെന്നോ അറിയാതെ ഇത്തരത്തിലുള്ള ഇൻറിമേഷൻ വാങ്ങിയിട്ട് കാര്യമില്ലെന്നും അതിനാൽ ഇവ ആശുപത്രി ജീവനക്കാർ കൊണ്ടുവന്നാൽ മടക്കി അയക്കുകയാണ് ചെയ്യാറുള്ളതെന്നും ഗാന്ധിനഗർ പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.