തിരുട്ടുഗ്രാമങ്ങളിലെ മോഷ്ടാക്കളുടെ വിവരങ്ങൾ ഉൾപ്പെടുത്തി കോട്ടയം പൊലീസ് ഡാറ്റ ബാങ്ക് തയാറാക്കുന്നു
text_fieldsകോട്ടയം: തമിഴ്നാട്ടിലെ വിവിധ തിരുട്ടുഗ്രാമങ്ങളിലെ മോഷ്ടാക്കളുടെ വിവരങ്ങൾ ഉൾപ്പെടുത്തി പൊലീസ് ഡാറ്റ ബാങ്ക് തയാറാക്കുന്നു. സിക്കൽ, മാറാമധുര എന്നിവിടങ്ങളിലെ മോഷ്ടാക്കളുടെ ഫോേട്ടാ അടക്കമുള്ള വിവരങ്ങളാകും ആദ്യഘട്ടത്തിലുണ്ടാവുക. തുടർന്ന് മറ്റു ഗ്രാമങ്ങളിലെ കവർച്ചസംഘങ്ങളുടെ വിവരങ്ങളും ഉൾപ്പെടുത്തും. ഒരോ സംഘത്തിെൻറയും കവർച്ചരീതിയടക്കം വിവരിക്കുന്ന ഇതിലൂടെ കേസന്വേഷണം എളുപ്പമാക്കാനും പ്രതികളെ വേഗം പിടികൂടാനും കഴിയുമെന്നാണ് കണക്കുകൂട്ടൽ.
ഇത്തരം മോഷ്ടാക്കളുടെ ചിത്രങ്ങൾ െറഡിഡൻറ്സ് അസോസിയേഷനുകൾക്ക് നൽകുന്നതിനൊപ്പം പ്രധാന സ്ഥലങ്ങളിൽ പതിക്കുകയും ചെയ്യും. ഇതര സംസ്ഥാന തൊഴിലാളികൾ വ്യാപകമായതിനാൽ തൊട്ടടുത്ത് നിന്നാലും മോഷ്ടാവിനെ തിരിച്ചറിയാൻ കഴിയില്ല. ഇൗ സാഹചര്യത്തിലാണ് സ്ഥിരം കവർച്ചക്കാരുടെ വിവരങ്ങൾ പൊതുജനങ്ങളിൽ എത്തിക്കാനുള്ള തീരുമാനം. തിരിച്ചറിയുന്ന സാഹചര്യമുണ്ടായാൽ മോഷ്ടാക്കളുടെ കൂട്ടമായുള്ള വരവ് തടയാനാകുമെന്നും പൊലീസ് വിലയിരുത്തുന്നു.
മഴക്കാലം ആരംഭിച്ചതോടെ ശിവഗംഗ അടക്കമുള്ള സ്ഥലങ്ങളിൽനിന്ന് നിരവധി മോഷ്ടാക്കൾ ചെറുസംഘങ്ങളായി സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം കോട്ടയം നീറിക്കാട്ട് കുടുംബാംഗങ്ങളെ വെട്ടിപ്പരിക്കേൽപിച്ചേശേഷം കവർച്ചനടത്തിയവർ ശിവഗംഗയിലെ സിക്കൽ ഗ്രാമത്തിൽനിന്നുള്ളവരാണ്. ഇവർക്കായി നടത്തിയ തിരച്ചിലിൽ ഇത്തരത്തിലുളള നിരവധി മോഷ്ടാക്കളുെട വിവരങ്ങളാണ് ലഭിച്ചത്. നീറിക്കാട് കേസിൽ ഒളിവിലുള്ള അരുൺരാജിനെ തിരഞ്ഞ് തമിഴ്നാട്ടിലുള്ള പൊലീസ് സംഘം അവിടത്തെ പൊലീസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കും.
കേസന്വേഷണത്തിെൻറ ഭാഗമായി മധുര സിറ്റി പൊലീസ് കമീഷണർ, തേനി ജില്ല പൊലീസ് മേധാവി, ശിവഗംഗ, രാമനാഥപുരം എസ്.പിമാർ എന്നിവരുമായി കോട്ടയം ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രൻ ബന്ധപ്പെട്ടിരുന്നു. ഇവർ ഇത്തരക്കാരുടെ വിവരങ്ങൾ നൽകാമെന്ന് അറിയിച്ചു. ഇതോെടയാണ് ഡാറ്റ ബാങ്ക് എന്ന ആശയത്തിലേക്ക് ജില്ല പൊലീസ് എത്തുന്നത്. സംസ്ഥാനത്തെ ജയിലുകളിലുള്ളവരെയും ഉൾെപ്പടുത്തും. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് ഇത് വിപുലെപ്പടുത്തും.
ഇത് മറ്റു ജില്ല പൊലീസ് അധികൃതർക്ക് നൽകുമെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു. എല്ലാ സാേങ്കതികവിദ്യകളും പരിചയമുള്ളവരാണ് തിരുട്ടുഗ്രാമങ്ങളജിൽനിന്ന് എത്തുന്നവർ. വലിയ വീട് അടക്കം എല്ലാ സൗകര്യങ്ങളും ഇവർക്കുണ്ട്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇവർക്ക് സംസ്ഥാനത്തെ ഒരോപ്രദേശത്തെക്കുറിച്ചും വിവരം കിട്ടാൻ എളുപ്പമാണ്. ഇവിടെ ജോലിചെയ്യുന്ന ഇതര സംസ്ഥാനക്കാരിൽനിന്ന് ഒാരോ സ്ഥലത്തിെൻറയും പ്രത്യേകതകളും സാഹചര്യങ്ങളും മനസ്സിലാക്കുന്നു. വഴി അടക്കമുള്ളവ മുൻകൂട്ടി മനസ്സിലാക്കും. ഇത് വേഗം രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കുന്നു.
നീറിക്കാട്ട് കവർച്ചനടത്തിയവർ ശിവഗംഗ ടൗൺഷിപ്പിനോടുചേർന്ന മാറാമധുര, സിക്കൽ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. മോഷണം തൊഴിലാക്കിയ ഇവർ കൂട്ടത്തിലാെരങ്കിലും പിടിയിലായാൽ ഉടൻ വീടുപൂട്ടി മുങ്ങും. നേരേത്ത തമിഴ്നാട്ടിൽ മോഷണം നടത്തുക പതിവില്ലായിരുന്നെങ്കിലും അവിടെയും ഇപ്പോൾ ഇവർെക്കതിരെ നിരവധി കേസ് നിലവിലുണ്ടെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.