ഡി.എൻ.എ ഫലംവന്നു; പിതാവ് ഫാ. റോബിൻ വടക്കുംചേരി തന്നെ
text_fieldsപേരാവൂർ (കണ്ണൂർ): കൊട്ടിയൂരിൽ 16കാരിയായ സ്കൂൾ വിദ്യാർഥിനിയെ ഗർഭിണിയാക്കിയ കേസിൽ ഒന്നാം പ്രതിയായ ഫാ. റോബിൻ വടക്കുംചേരി തന്നെയാണ് നവജാത ശിശുവിെൻറ പിതാവെന്ന് ഡി.എൻ.എ ഫലം. 16കാരിയായ വിദ്യാർഥിനിയാണ് അമ്മയെന്നും പരിശോധനയിൽ വ്യക്തമായി. നവജാത ശിശുവിനെ മാറ്റി വൈദികനെ രക്ഷിക്കാന്‍ െപാലീസ് ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നതിനിടയിലാണ് ഡി.എൻ.എ ഫലം വന്നത്.
തലശ്ശേരി ജില്ല അഡീഷനല്‍ സെഷന്‍സ് കോടതിയിലും കേസ് അന്വേഷിക്കുന്ന പേരാവൂര്‍ സർക്കിൾ സ്റ്റേഷനിലുമാണ് ഇതുസംബന്ധിച്ച് തിരുവനന്തപുരത്തെ സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍നിന്ന് റിപ്പോർട്ട് ലഭിച്ചത്. കോടതിയുടെ അനുമതിയോടെയാണ് റോബിെൻറയും പെണ്‍കുട്ടിയുടെയും നവജാത ശിശുവിെൻറയും രക്തസാമ്പിള്‍ ശേഖരിച്ച് ഡി.എൻ.എ പരിശോധനക്കയച്ചത്.
നവജാതശിശുവിനെ വൈദികെൻറ നിര്‍ദേശപ്രകാരം വയനാട് വൈത്തിരിയിലെ അനാഥമന്ദിരത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെനിന്ന് നവജാത ശിശുവിനെ മാറ്റി വേറെ ശിശുവിനെ എത്തിച്ചതായും ആരോപണം ഉയർന്നിരുന്നു. എന്നാൽ, പേരാവൂര്‍ എസ്.ഐ പി.കെ. ദാസ് അനാഥമന്ദിരത്തിലെത്തി കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് സര്‍ക്കാറിെൻറ നിയന്ത്രണത്തിലുള്ള കണ്ണൂര്‍ പട്ടുവത്തെ അനാഥമന്ദിരത്തില്‍ െപാലീസ് സംരക്ഷണയിലാക്കിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സി.ഐ എന്‍. സുനില്‍ കുമാറിെൻറ നേതൃത്വത്തില്‍ എത്രയുംവേഗം കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ്. ഒരുമാസം കൊണ്ടാണ് അന്വേഷണസംഘം പ്രതിചേർക്കപ്പെട്ട മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തത്. അതേസമയം, കണ്ണൂർ സ്പെഷൽ സബ് ജയിലിൽ കഴിയുന്ന റോബിെൻറ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.