കൊട്ടിയൂർ പീഡനം: ഫാ. റോബിൻ വടക്കുംചേരിക്ക് 20 വർഷം കഠിന തടവ്
text_fieldsതലശ്ശേരി: കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ വൈദികന് വിവിധ വകുപ്പുകൾ പ്രകാരം 60 വർഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും. ഇത് ഒറ്റത്തവണ 20 വർഷമായി അനുഭവിച്ചാൽ മതി. കൊട്ടിയൂർ സെൻറ് സെബാസ്റ്റ്യൻസ് പള്ളിവികാരിയും െഎ.ജെ.എം.എച്ച്.എസ്.എസ് ലോക്കൽ മാനേജറുമായിരുന്ന വയനാട് നടവയൽ സ്വദേശി ഫാ. വടക്കുംചേരിയെയാണ് (റോബിൻ മാത്യു-51) തലശ്ശേരി പോക്സോ പ്രത്യേക കോടതി ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്. കേസിലെ ഒന്നാം പ്രതിയാണ് ഫാ. വടക്കുംചേരി. കേസിൽ വിചാരണ നേരിട്ട മറ്റ് ആറു പ്രതികളെ കോടതി വെറുതെ വിട്ടയച്ചു.
ബലാത്സംഗത്തിനും പോക്സോ വകുപ്പ് പ്രകാരവുമാണ് ൈവദികനെ ശിക്ഷിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന കുറ്റത്തിന് ഐ.പി.സി 376-2 (എഫ്) പ്രകാരം 20 വർഷം തടവും ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പോക്സോ നിയമത്തിലെ സെക്ഷൻ 3 (എ) റെഡ് വിത്ത് 4 വകുപ്പ് പ്രകാരം 20 വർഷം തടവും ലക്ഷം രൂപ പിഴയും സെക്ഷൻ 5 (എ), 5 (ജെ), 2 റെഡ് വിത്ത് 6 വകുപ്പ് പ്രകാരം 20 വർഷം തടവും ലക്ഷം രൂപ പിഴ വേറെയുമുണ്ട്. പിഴസംഖ്യയിൽനിന്ന് ഒന്നരലക്ഷം രൂപ പെൺകുട്ടിക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ ഒാേരാ വകുപ്പിലുമായി ഒാരോവർഷം വീതം തടവനുഭവിക്കണം.
ശനിയാഴ്ച രാവിെല കേസ് നടപടികൾ ആരംഭിച്ചയുടനെ ഫാ. വടക്കുംചേരിയെ കോടതി കുറ്റക്കാരനായി കണ്ടെത്തുകയും മറ്റു പ്രതികളെ വിട്ടയക്കുകയാണെന്നും പറഞ്ഞു. ഉച്ച ഒന്നിന് കേസ് വീണ്ടും പരിഗണിച്ചേപ്പാഴാണ് വൈദികനുള്ള ശിക്ഷ പ്രഖ്യാപിച്ചത്. കുഞ്ഞിെൻറ സംരക്ഷണം ഏറ്റെടുക്കാമെന്ന് പ്രതി കോടതിയോട് പറഞ്ഞിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വൈദികനടക്കം 10 ആളുകളുടെ പേരിലാണ് കേളകം പൊലീസ് േകസെടുത്തത്. കേസിൽ പ്രതികളായ മൂന്നുപേരെ വിചാരണ നേരിടുന്നതിൽനിന്ന് സുപ്രീംകോടതി ഒഴിവാക്കി. ബാക്കിയുളള ഏഴു പ്രതികളാണ് വിചാരണ നേരിട്ടത്.
രണ്ടാം പ്രതി കൊട്ടിയൂർ പാലുകാച്ചി നെല്ലിയാനി വീട്ടിൽ തങ്കമ്മ നെല്ലിയാനി എന്ന അന്നമ്മ (54), ആറാം പ്രതി മാനന്തവാടി തോണിച്ചാൽ ക്രിസ്തുദാസി കോൺവെൻറിലെ സിസ്റ്റർ കൊട്ടിയൂർ നെല്ലിയാനി വീട്ടിൽ ലിസ് മരിയ എന്ന എൽസി (35), ഏഴാം പ്രതി ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോൺവെൻറിലെ സിസ്റ്റർ അനീറ്റ (48), എട്ടാം പ്രതി വയനാട് വൈത്തിരി ഹോളി ഇൻഫൻറ് മേരി േഫാണ്ട്ലിങ് ഹോമിലെ സിസ്റ്റർ കോട്ടയം പാലാ മീനച്ചിൽ നന്തിക്കാട്ട് വീട്ടിൽ ഒഫീലിയ (73),
ഒമ്പതാം പ്രതി കൊളവയൽ സെൻറ് ജോർജ് പള്ളിവികാരിയും വയനാട് ജില്ല ശിശുക്ഷേമ സമിതി മുൻ ചെയർമാനുമായ കോഴിക്കോട് പെരുവണ്ണാമൂഴി ചെമ്പനോട തേരകം ഹൗസിൽ ഫാ. തോമസ് ജോസഫ് തേരകം (68), 10ാം പ്രതി വയനാട് ശിശുക്ഷേമ സമിതിയംഗവും കൽപറ്റയിലെ ഫാത്തിമമാതാ ആശുപത്രിയിലെ പീഡിയാട്രീഷ്യനായ ഇടുക്കി മൂലമറ്റം സ്വദേശിനി കളപ്പുരയിൽ സിസ്റ്റർ ബെറ്റി ജോസ് എന്ന അച്ചാമ്മ ജോസഫ് (71) എന്നിവരെയാണ് കുറ്റക്കാരല്ലെന്നുകണ്ട് വിട്ടയച്ചത്.
കമ്പ്യൂട്ടര്‍ പരിശീലനത്തിനെത്തിയ 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. പെണ്‍കുട്ടി പ്രസവിച്ചതോടെ 2017 ഫെബ്രുവരി 26നാണ് സംഭവം പുറംലോകമറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.