കൊട്ടിയൂർ പീഡനം: വൈദികനു വേണ്ടി തുടക്കം മുതൽ അട്ടിമറിശ്രമം
text_fieldsകണ്ണൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ കേസ് തേച്ചുമായ്ച്ചുക ളയാൻ തുടക്കം മുതൽ ഉന്നതതല അട്ടിമറി ശ്രമമാണ് നടന്നത്. കേസ് കോടതിയിലെത്തിയപ്പേ ാൾ മാതാപിതാക്കളുടെ കൂറുമാറലിലൂടെ അണിയറ നീക്കം മറനീക്കിയെങ്കിലും ശാസ്ത്രീയ തെ ളിവുകൾ കൊണ്ട് മാത്രമാണ്, പ്രതിയെ കോടതിക്ക് ശിക്ഷിക്കാനായത്.
പേരാവൂര്‍ സര്‍ക് കാര്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരുള്‍പ്പെടെ നാല് സാക്ഷികളായിരുന്നു നിർണായകം. അ സിസ്റ്റൻറ് സര്ജന്മാരായ ഇവർ കുറ്റാരോപിതനായ ഫാ. റോബിന് വടക്കുംചേരിയുടെയും പ്ര ായപൂര്ത്തിയാകാത്ത പെണ്‍കുട്ടിയുടെയും ജനിച്ച കുഞ്ഞിെൻറയും ഡി.എന്‍.എ സാമ്പിളുക ള്‍ ശേഖരിച്ചു നല്കിയവരായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയും മാതാപിതാക്കളും കൂറുമാറിയതിനാല്‍ നേരിട്ട തിരിച്ചടി മറികടന്നത് ശാസ്ത്രീയ തെളിവുകളിലൂടെയാണ്.
ഉന്നതബന്ധം; ആത്മീയ തണൽ
ഫാ. റോബിൻ വടക്കുംചേരി ഒരു പള്ളിവികാരി മാത്രമാ യിരുന്നില്ല. രൂപതയിൽ ഉന്നതനായിരുന്നു. വിദ്യാഭ്യാസ സംരംഭങ്ങളുടെ മേധാവി. പള്ളിമേട യിൽ കമ്പ്യൂട്ടർ പഠനത്തിന് പെൺകുട്ടിയെ സെലക്ട് ചെയ്തത് മുതൽ തുടങ്ങുന്നു അണിയ റ നീക്കം. നിരന്തരം ലൈംഗികമായി ഉപയോഗിച്ചു. ഗർഭിണിയായപ്പോൾ അത് മറച്ചുവെക്കാൻ മാ താപിതാക്കളിൽ സമ്മർദമായി. 2017 ഫെബ്രുവരി ഏഴിന് പെൺകുട്ടി പ്രസവിച്ചു.
സഭയുടെ കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലായിരുന്നു പ്രസവം. പക്ഷെ കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിൽ ജനനം രജിസ്റ്റർ ചെയ്തില്ല. പകരം മാതാവിനെ ഡിസ്ചാർജ് ചെയ്യുന്നതിെൻറ തലേന്ന് നവജാത ശിശുവിനെ വൈത്തിരിയിലെ അനാഥാലയത്തിലേക്ക് മാറ്റി. വിവരമറിഞ്ഞ് കണ്ണൂർ ചൈൽഡ് െവൽഫെയർ കമ്മിറ്റിക്കാർ ആശുപത്രിയിലെത്തി, പെൺകുട്ടിയിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം ഫെബ്രുവരി 13നാണ് ജനനം രജിസ്റ്റർ ചെയ്തത്. ചൈല്‍ഡ് ലൈെൻറ പരാതിയില്‍ ഫെബ്രുവരി 26ന് പൊലീസ് കേസെടുത്തു.
പത്ത് ദിവസത്തിലേറെ കുഞ്ഞ് വൈത്തിരിയിലായിരുന്നു. പൊലീസ് കേസെടുത്തതോടെ നവജാതശിശുവിനെ ആൾമാറാട്ടം നടത്തുമെന്ന വിവരം പത്രങ്ങൾ പുറത്തുകൊണ്ടുവന്നതോടെയാണ് പൊലീസ് ഡി.എൻ.എ ടെസ്റ്റിന് വിധേയമാക്കിയത്. ഇതോടെയാണ് പ്രതി കീഴടങ്ങിയത്. വയനാട് ശിശുക്ഷേമ സമിതിയിലെ ചിലർക്കെതിരെയും പൊലീസ് നടപടി സ്വീകരിച്ചു. വയനാട് ശിശുക്ഷേമസമിതി മുന്‍ അധ്യക്ഷന്‍ ഫാ. തോമസ് ജോസഫ് തേരകം, വയനാട് ശിശുക്ഷേമ സമിതി അംഗം ഡോക്ടര്‍ സിസ്റ്റര്‍ ബെറ്റി ജോസ് എന്നിവർ കേസിൽ ഉൾപ്പെട്ടത് അങ്ങനെയാണ്. ഫെബ്രുവരി 26ന് കേസെടുത്തു.
മാതാപിതാക്കൾ തുടക്കം മുതൽ വരുതിയിൽ
കേസിെൻറ തുടക്കത്തിൽ തന്നെ പൊലീസിനെ കുഴക്കിയത് പെൺകുട്ടിയുടെയും മാതാവിെൻറയും മൊഴികളായിരുന്നു. പിതാവിെൻറ പേരാണ് പെൺകുട്ടി പറഞ്ഞത്. വൈദികനുവേണ്ടി അരമനയിൽ നിന്നുതന്നെ ചിലരുടെ ഇടപെടലാണ് പെൺകുട്ടിയെ ഇതിന് പ്രേരിപ്പിച്ചത്. പക്ഷേ, ശിശുക്ഷേമ സമിതി പെൺകുട്ടിയെ ശാസ്ത്രീയമായി കൗൺസലിങ്ങിന് വിധേയമാക്കിയപ്പോൾ പള്ളിമേടക്കുള്ളിൽ പ്രലോഭനങ്ങൾ നൽകി വശീകരിച്ച വൈദികെൻറ ചെയ്തികൾ ഒരോന്നായി പുറത്തുവന്നു. ഡി.എൻ.എ ഫലം പുറത്തുവന്നതോടെ ഇൗ മൊഴി ബലപ്പെട്ടു. പക്ഷേ, എല്ലാവരെയും ഞെട്ടിച്ച് വിചാരണ വേളയിൽ സമ്മതപ്രകാരമുള്ള വേഴ്ചയാണെന്ന നിലയിൽ പ്രധാന സാക്ഷി കൂറുമാറി.
2017 ഫെബ്രുവരി ഏഴിന് പേരാവൂരിലെ രശ്മി ആശുപത്രിയിലാണ് പെൺകുട്ടിയെ വയറുവേദനക്ക് ആദ്യം പരിശോധിച്ചത്. അവിടെ പെൺകുട്ടിയുടെ പ്രായം 18 രേഖപ്പെടുത്തിയിരുന്നു. ആ രജിസ്റ്ററുമായി വന്നത് കൊണ്ടാണ് ക്രിസ്തുരാജ ആശുപത്രിയും വയസ്സ് രേഖപ്പെടുത്തിയതെന്നായിരുന്നു സഭ വിശദീകരണം.
പെൺകുട്ടിയുടെ പ്രായപൂർത്തിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും ശിശുക്ഷേമ സമിതിയുടെ നടപടികളാണ് പ്രോസിക്യൂഷന് തുണയായത്. പ്രസവത്തിനുശേഷം വിവാദം കൊടുമ്പിരിക്കൊള്ളുേമ്പാൾ പ്ലസ്വൺ വാർഷിക പരീക്ഷ പെൺകുട്ടി എഴുതിയത് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ്.
പ്രായത്തിൽ തട്ടി വിചാരണ
പ്രായപൂർത്തിയായെന്ന് പീഡിപ്പിക്കപ്പെട്ട കുട്ടി മാതാപിതാക്കളുടെ പ്രേരണയാൽ കോടതിയിൽ പറഞ്ഞത് വിചാരണ വേളയിൽ വെല്ലുവിളിയായി. എന്നാൽ, രേഖകളുടെ പിൻബലത്തോടെ പ്രായപൂർത്തിയായിട്ടില്ലെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനായി. ജനന സർട്ടിഫിക്കറ്റും മാമോദീസ ചടങ്ങിലുള്ള സർട്ടിഫിക്കറ്റുമാണ് പ്രോസിക്യൂഷൻ കോടതി മുമ്പാകെ ഹാജരാക്കിയത്. 1997ലാണ് കുട്ടി ജനിച്ചതെന്നും 17.11.1999 എന്ന ജനന തീയതി വന്നത് കുട്ടി ജനിച്ച് രണ്ടു വർഷത്തിനുശേഷം സർട്ടിഫിക്കറ്റ് വാങ്ങിയതിനാലാണെന്നുമായിരുന്നു വിചാരണ വേളയിൽ മാതാവിെൻറ വാദം.
എന്നാൽ, ആശുപത്രി രേഖകളുൾപ്പെടെ ഹാജരാക്കി ഇത് തെറ്റാണെന്ന് ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷന് സാധിച്ചു. ഇേതാടെ ലൈംഗിക പീഡനത്തിനിരയാവുേമ്പാൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കോടതിക്ക് ബോധ്യമായി. ജനന തീയതി സംബന്ധിച്ച് പെൺകുട്ടിയും മാതാപിതാക്കളും തെറ്റായ വിവരമാണ് നൽകിയതെന്നും അതുവഴി ഒന്നാംപ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നെന്നും കോടതി നിരീക്ഷിച്ചു.
കോടതിയിൽ വ്യാജമൊഴി നൽകിയതിന് പെൺകുട്ടിയുടെ മാതാപിതാക്കളോട് വിശദീകരണം തേടാനും ഇതു തൃപ്തികരമല്ലെങ്കിൽ ശിക്ഷാനടപടി സ്വീകരിക്കാനും കോടതി ഉത്തരവിട്ടു. പെൺകുട്ടിയുടെ സാഹചര്യം കണക്കിലെടുത്ത്, വ്യാജെമാഴി നൽകിയതിനെതിരെ നടപടിെയടുക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ഇരയും കുടുംബവും മൊഴിമാറ്റിയിട്ടും രക്ഷപ്പെട്ടില്ല
കഴിഞ്ഞവർഷം ആഗസ്റ്റിലാണ് തലശ്ശേരി പോക്സോ പ്രത്യേക കോടതിയിൽ കൊട്ടിയൂർ പീഡന കേസിെൻറ വിചാരണ തുടങ്ങിയത്. പീഡനത്തിനിരയായെന്ന് നേരത്തെ പരാതിപ്പെട്ട പെൺകുട്ടി വിചാരണയുടെ ഒന്നാം ദിവസംതന്നെ മൊഴിമാറ്റി. വിചാരണയുടെ തുടർദിവസങ്ങളിൽ കുട്ടിയുടെ മാതാപിതാക്കളും മൊഴി മാറ്റിയതോടെ മൂന്നുപേരും കൂറുമാറിയതായി പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. കൂട്ടുപ്രതികൾ നൽകിയ മൊഴികളിലെ വൈരുധ്യവും മുഖ്യപ്രതിക്ക് കുറ്റകൃത്യത്തിലുള്ള പങ്ക് സംശയാതീതമായി തെളിയിക്കുന്നതായിരുന്നു.
2017 ഫെബ്രുവരി 26നാണ് പേരാവൂർ പൊലീസ് പീഡനക്കേസ് രജിസ്റ്റർ ചെയ്തത്. വിവരം പുറത്തായതോടെ പിറ്റേദിവസം കാനഡയിലേക്ക് രക്ഷപ്പെടാനായി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ വൈദികനെ പൊലീസ് പിന്തുടർന്ന് പിടികൂടി. അറസ്റ്റിലായ ദിവസം മുതൽ ഫാ. റോബിൻ വടക്കുംചേരി ജയിലിലാണ്. 38 സാക്ഷികളെ വിസ്തരിക്കുകയും 80 രേഖകളും ഏഴു തൊണ്ടിമുതലുകളും പരിശോധിക്കുകയുണ്ടായി.
ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലിെൻറ നേതൃത്വത്തിൽ സംഭവസമയത്ത് പേരാവൂർ സി.ഐയായിരുന്ന എൻ. സുനിൽകുമാറാണ് കേസന്വേഷിച്ചത്. പേരാവൂർ എസ്.ഐ പി.കെ. ദാസ്, കേളകം എസ്.ഐ ടി.വി. പ്രദീഷ്, എസ്.ഐമാരായ കെ.എം. ജോൺ, പി.വി. തോമസ്, സീനിയർ സി.പി.ഒ കെ.വി. ശിവദാസൻ, സി.പി.ഒമാരായ എൻ.വി. ഗോപാലകൃഷ്ണൻ, റഷീദ, ജോളി ജോസഫ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ബീന കാളിയത്ത്, പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി.പി. ശശീന്ദ്രന്, അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി.കെ. രാമചന്ദ്രന് എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.