കൊട്ടിയൂർ പീഡനം: കോടതി വിധി സ്വാഗതം ചെയ്ത് മാനന്തവാടി രൂപതയും കത്തോലിക്കസഭയും
text_fieldsമാനന്തവാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത ്തിൽ ഫാ. റോബിനെ കഠിനതടവിന് ശിക്ഷിച്ചതിനെ സ്വാഗതം ചെയ്ത് മാനന്തവാടി രൂപത. പ്രസ്താ വനയുടെ പൂർണരൂപം: ‘‘സഭയുടെ ധാർമിക മനഃസാക്ഷിയെ പൊതുസമൂഹത്തിന് മുന്നില്‍ വിചാര ണക്കുവെച്ച കൊട്ടിയൂര്‍ കേസിലെ വിധിയെ മാനന്തവാടി രൂപത സ്വാഗതം ചെയ്യുന്നു. തികച്ചും അ ധാർമികമെന്ന് പൊതുമനഃസാക്ഷിയോടൊപ്പം സഭയും വിലയിരുത്തിയ കുറ്റകൃത്യത്തില്‍ ചൂഷണവിധേയായ കുട്ടിയോടൊപ്പം തന്നെയാണ് സഭ നിലപാടെടുക്കുന്നത്.
പക്വവും മാന്യവുമായ പെരുമാറ്റം ജീവിതശൈലിയായി സ്വീകരിക്കുന്നതിന് പൊതുജീവിതം നയിക്കുന്നവര്‍ക്കും മറ്റെല്ലാവര്‍ക്കും ഈ വിധി പ്രേരണയായിത്തീരുമെന്ന് പ്രതീക്ഷിക്കുന്നു’’-രൂപത പി.ആർ.ഒ ഫാ. ജോസ് കൊച്ചറക്കലിെൻറ പേരിൽ ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചനക്കുറ്റം ആരോപിച്ച് സമര്‍പ്പിത-വൈദികജീവിതം നയിക്കുന്നവരെ തികച്ചും മനുഷ്യത്വരഹിതമായ രീതിയില്‍ പൊതുസമൂഹത്തിന്ന് മുന്നില്‍ തേജോവധം ചെയ്ത മാധ്യമവിചാരണ അതിരുകടന്നതായിരുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഫാ. റോബിൻ വടക്കുംചേരിക്ക് 20 വർഷം കഠിന തടവാണ് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) കോടതി വിധിച്ചത്. കൂടാതെ മൂന്ന് ലക്ഷം രൂപ പിഴയും കോടതി ചുമത്തി. എന്നാൽ, തെളിവുകളുടെ അഭാവത്തിൽ കന്യാസ്ത്രീകളും വൈദികനും അടക്കം ആറു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. വയനാട് ജില്ല ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഫാദർ തോമസ് തേരകം, വയനാട് ശിശുക്ഷേമ സമിതി അംഗം ഡോ. സിസ്റ്റർ ബെറ്റി ജോസ്, ഇരിട്ടി ക്രിസ്തുദാസി കോൺവെന്‍റ് സിസ്റ്റർ അനീറ്റ, വൈത്തിരി ഫോളി ഇൻഫൻറ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റർ ഒഫീലിയ, വൈദികന്‍റെ സഹായി തങ്കമ്മ നെല്ലിയാനി, തോണിച്ചാൽ ക്രിസ്തുരാജ കോൺവന്‍റ് സിസ്റ്റർ ലിസ് മരിയ എന്നിവരെയാണ് വെറുതേവിട്ടത്.
കേസിൽ കള്ളസാക്ഷി പറഞ്ഞതിന് കുട്ടിയുടെ മാതാപിതാക്കൾക്ക് എതിരെ നടപടി സ്വീകരിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഏറെ മാനസിക സംഘർഷം അനുഭവിച്ച സാഹചര്യത്തിൽ കൂറുമാറിയ പെൺകുട്ടിക്കെതിരെ കേസ് വേണ്ടെന്നും വിധി ന്യായത്തിൽ ജഡ്ജി വ്യക്തമാക്കിയിരുന്നു.
സ്വാഗതാർഹം –കത്തോലിക്കസഭ
കൊച്ചി: കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ഫാ. റോബിൻ വടക്കുംചേരിക്ക് നിയമാനുസൃതം ലഭിച്ച ശിക്ഷ സ്വാഗതം ചെയ്യുന്നുവെന്ന് കത്തോലിക്കസഭ.
സമർപ്പിത ജീവിതം നയിക്കുന്നവരിലുണ്ടാകുന്ന ഇത്തരം വീഴ്ചകൾ ദുഃഖകരവും ഗുരുതരവുമാണെന്നും പി.ഒ.സിയിൽ ചേർന്ന കെ.സി.ബി.സി ഐക്യജാഗ്രത കമീഷൻ യോഗം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.