കൊട്ടിയൂര്‍ പീഡനം: മൊഴിമാറ്റിയ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കോടതിനിർദേശം
text_fieldsതലശ്ശേരി: കൊട്ടിയൂര്‍ പീഡനക്കേസില്‍ പെൺകുട്ടിയുടെ വയസ്സും ജനനത്തീയതിയും സംബന്ധ ിച്ച് മൊഴിമാറ്റിപ്പറഞ്ഞ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കോടത ിനിർദേശം. പ്രതിക്ക് അനുകൂലമായി മൊഴിമാറ്റിയെന്ന് കണ്ടെത്തിയതിനാലാണ് ഇവര്‍ക്കെതി രെ കേസെടുക്കാന്‍ തലേശ്ശരി പോക്സോ കോടതി ഉത്തരവിട്ടത്. 191, 193 വകുപ്പ്്് പ്രകാരം ജഡ്ജ് പി. എൻ. വിനോദാണ് ഇരുവരും കുറ്റംചെയ്തതായി കണ്ടെത്തിയത്.
പീഡനത്തിനിരയായ പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ മാതാപിതാക്കൾ ശ്രമിച്ചതായി വൈദികനായ ഫാ. റോബിൻ വടക്കുംചേരിയെ ശിക്ഷിച്ചുകൊണ്ടുള്ള വിധിന്യായത്തിൽ കോടതി നേരേത്ത വ്യക്തമാക്കിയിരുന്നു. സാക്ഷിവിസ്താരത്തിനിടയില്‍ പ്രതിയെ രക്ഷിക്കാന്‍ പെണ്‍കുട്ടിയുടെ ജനനത്തീയതിയും വയസ്സും സംബന്ധിച്ച് മാതാപിതാക്കൾ കോടതിയിൽ തെറ്റായ മൊഴി നൽകുകയായിരുന്നു.
പ്രായപൂര്‍ത്തിയായെന്നായിരുന്നു മാതാപിതാക്കളുടെ മൊഴി. എന്നാൽ, സംഭവം നടക്കുേമ്പാൾ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പ്രോസിക്യൂഷന് തെളിയിച്ചു. ഇതേതുടര്‍ന്ന് മാതാപിതാക്കളോട് കോടതി വിശദീകരണം തേടിയിരുന്നു. മറുപടി തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ നിർദേശിച്ചത്.
പെൺകുട്ടിയുടെ ജനനത്തീയതിയും വയസ്സും സംബന്ധിച്ച് തെറ്റായ മൊഴി നല്കിയ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകാൻ ജില്ല കോടതി ശിരസ്തദാറെ പോക്സോ കോടതി ചുമതലപ്പെടുത്തി. കോടതി നടപടി സ്വീകരിക്കുന്നമുറക്ക് ഇരുവരും വിചാരണ നേരിടണം. മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ് കുറ്റം.
കേസിൽ 20 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട പ്രതി ഫാ. റോബിൻ വടക്കുംചേരി കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലാണ്. ഫെബ്രുവരി 16നാണ് കേസിൽ വിധിയുണ്ടായത്. വൈദികനിൽനിന്നുണ്ടായ പീഡനവും കേസ് ആരംഭിച്ചത് മുതൽ നേരിട്ട മാനസികസമ്മർദവും കണക്കിലെടുത്ത് കൂറുമാറിയ പെൺകുട്ടിയെ കേസിെൻറ മറ്റു നടപടികളിൽനിന്ന് ഒഴിവാക്കിയതായി പോക്സോ കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.