വൈദികന്‍െറ പീഡനം: ശിശുഭവനില്‍ പരിശോധന , വീഴ്ച പറ്റിയതായി അന്വേഷണ സംഘത്തിന്‍െറ കണ്ടത്തെല്‍
text_fieldsമാനന്തവാടി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച കേസില്‍ വയനാട് വൈത്തിരിയിലെ ശിശുഭവനില്‍ പൊലീസ് പരിശോധന നടത്തി. കേസന്വേഷിക്കുന്ന പേരാവൂര്‍ സി.ഐ എന്‍. സുനില്‍കുമാറും സംഘവുമാണ് വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെ ശിശുഭവന്‍ അധികാരികളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചത്. കൊട്ടിയൂരില്‍നിന്ന് നവജാത ശിശുവിനെ എത്തിച്ച വൈത്തിരിയിലെ ഹോളി ഇന്‍ഫന്‍റ് മേരി കോണ്‍വെന്‍റിന് വീഴ്ച പറ്റിയതായാണ് അന്വേഷണ സംഘത്തിന്‍െറ പ്രാഥമിക വിലയിരുത്തല്‍. നവജാത ശിശുവിനെ എത്തിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ അറിയിക്കണമെന്ന ചട്ടം ഊ സ്ഥാപനം പാലിച്ചില്ളെന്നാണ് പ്രധാന കണ്ടത്തെല്‍. സ്ഥാപനത്തെ കേസില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ പിന്നീടേ തീരുമാനം ഉണ്ടാകുകയുള്ളൂവെന്നാണ് പൊലീസില്‍നിന്നും ലഭിക്കുന്ന സൂചന.
സംഭവത്തില്‍ വീഴ്ച വരുത്തിയതായി ആരോപണമുള്ള വയനാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ കണിയാമ്പറ്റയിലെ ആസ്ഥാനത്തും ഉച്ചക്ക് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. സിറ്റിങ് നടക്കുന്നതിനിടെ ചെയര്‍മാന്‍ അഡ്വ. ഫാ. തോമസ് തേരകവും മറ്റ് അംഗങ്ങളുമായും അന്വേഷണ സംഘം ആശയ വിനിമയം നടത്തി. അതേസമയം, സാമൂഹികക്ഷേമ വകുപ്പ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം ജില്ല ശിശുസംരക്ഷണ ഓഫിസര്‍ ഷീബ മുംതാസും സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ സംഭവത്തില്‍ സി.ഡബ്ള്യു.സിയുടെയും രൂപതയുടെയും പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി സ്വദേശി കെ.എഫ്. തോമസ് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി. പരാതി മാനന്തവാടി എ.എസ്.പി ജയദേവ് അന്വേഷിക്കുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. ശ്രീജിത്ത് പെരുമനയും പരാതി നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.