കൊട്ടിയൂർ പീഡനം: ഫാ. റോബിെൻറ ജാമ്യ ഹരജി ഹൈകോടതി തള്ളി
text_fieldsെകാച്ചി: കൊട്ടിയൂർ പീഡനക്കേസിലെ മുഖ്യപ്രതി ഫാ. റോബിൻ വടക്കുഞ്ചേരിയുടെ ജാമ്യ ഹരജി ഹൈകോടതി വീണ്ടും തള്ളി. 16കാരിയായ പ്ലസ് വൺ വിദ്യാർഥിനി പ്രസവിച്ച സംഭവത്തിലെ മുഖ്യപ്രതിയാണ് നീണ്ടുനോക്കി പള്ളിവികാരിയായിരുന്ന റോബിൻ. 40 ദിവസത്തിനുള്ളില്‍ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തണമെന്നും ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും വിചാരണ കോടതിക്ക് നിർദേശം നൽകിയാണ് ഹൈകോടതി ജാമ്യ ഹരജി തള്ളി ഉത്തരവിട്ടത്. രണ്ടാം തവണയാണ് റോബിെൻറ ജാമ്യഹരജി തള്ളുന്നത്.
പെൺകുട്ടിയുടെ അമ്മ നൽകിയ പരാതി പ്രകാരമെടുത്ത കേസിലാണ് റോബിനെ അറസ്റ്റ് ചെയ്യുന്നത്. 2017 ഫെബ്രുവരി മുതല്‍ താന്‍ ജയിലിലാണെന്നും വിചാരണയുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചിട്ടില്ലെന്നും കര്‍ശനമായ ഉപാധികളോടെയാണെങ്കിലും ജാമ്യം നൽകണമെന്നായിരുന്നു ഹരജിക്കാരെൻറ വാദം. എന്നാല്‍, പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു.
വിചാരണ തടവുകാരനായി ഏറെ കാലം ജയിലിൽ കിടന്നുവെന്നത് ജാമ്യം നൽകാൻ വേണ്ട ന്യായീകരണമല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അന്വേഷണ ഘട്ടത്തിൽ നിയമത്തെ വെല്ലുവിളിച്ച് വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹരജിക്കാരനെ പിടികൂടിയത്. അതിനാൽ, ജാമ്യം അനുവദിച്ചാൽ ഒളിവില്‍ പോവാനുള്ള സാധ്യത ഏറെയാണ്. സ്വന്തം കുറ്റം മറച്ചുവെക്കാന്‍ പെണ്‍കുട്ടിയുടെ പിതാവിനെ വരെ പ്രതിയാക്കാൻ ശ്രമം നടത്തി. പെണ്‍കുട്ടിയുടെ കുഞ്ഞിെൻറ ഡി.എൻ.എ പരിശോധനാ ഫലം പ്രതിയുടെ പങ്ക് ശരിവെക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇൗ വാദങ്ങളെല്ലാം പരിഗണിച്ചാണ് ജാമ്യ ഹരജി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.