കൊട്ടിയൂരിലെ വൈദികെൻറ പീഡനക്കേസിൽ സ്റ്റേയില്ല
text_fieldsന്യൂഡല്‍ഹി: കൊട്ടിയൂരില്‍ പതിനാറുകാരി വൈദികെൻറ പീഡനത്തിനിരയായി പ്രസവിച്ച കേസില്‍ വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി
തള്ളി. കേസിൽ അടുത്ത ബുധനാഴ്ച വിചാരണ ആരംഭിക്കാനിരിക്കേയാണ് സ്റ്റേ ആവശ്യം ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷണ് എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്. കേരളത്തില്‍ നടക്കുന്ന സ്ത്രീപീഡനങ്ങളില് സുപ്രീംകോടതി ആശങ്കയും പ്രകടിപ്പിച്ചു.
തങ്ങളുെടത് വ്യത്യസ്തമായ കേസാണെന്നും വിചാരണ സ്റ്റേ ചെയ്യണമെന്നും പ്രതികള്‍ വാദിച്ചു. അതേസമയം പ്രതികള്‍ സ്വാധീനമുള്ളവരാണെന്നും രേഖകളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡ്വ. ബാലഗോപാല്‍, അഡ്വ. വിപിന്‍ നായര്‍ എന്നിവര്‍ ഖണ്ഡിച്ചു.
കൊട്ടിയൂര്‍ കേസില്‍ മൂന്നു മുതല്‍ അഞ്ചുവരെ പ്രതികളായ ഡോ. സിസ്റ്റർ ബെറ്റി ജോസ്, ഡോ. ഹൈദരാലി, സിസ്റ്റര്‍ ആന്‍സി മാത്യു, ഒമ്പതാം പ്രതി വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ. തോമസ് ജോസഫ് തേരകം എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തില്‍ എത്തിച്ചതുമായി ബന്ധപ്പെട്ട നടപടികളില്‍ വീഴ്ചവരുത്തിയതിനാണ് ഫാ. തേരകത്തിനും നാല് കന്യാസ്ത്രീകള്ക്കുമെതിെര കേസെടുത്തത്. ഫാ. റോബിന് വടക്കുംചേരിയാണ് കേസിലെ ഒന്നാംപ്രതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.