Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊട്ടിയൂർ...

കൊട്ടിയൂർ പീഡനക്കേസ്​: മൂന്ന്​ പേരെ കുറ്റവിമുക്​തരാക്കി

text_fields
bookmark_border
കൊട്ടിയൂർ പീഡനക്കേസ്​: മൂന്ന്​ പേരെ കുറ്റവിമുക്​തരാക്കി
cancel

ന്യൂഡൽഹി: കൊട്ടിയൂർ പീഡനക്കേസുമായി ബന്ധ​പ്പെട്ട്​ മൂന്ന്​ പേരെ കുറ്റവിമുക്​തരാക്കി. സുപ്രീംകോടതിയാണ്​ കേസി​ൽ ഉൾപ്പെട്ട മൂന്ന്​ പേരെ കുറ്റവിമുക്​തരാക്കിയത്​. ടെസി ജോസഫ്​, ആൻസി മാത്യു, ഡോ.ഹൈദരലി എന്നിവരെയാണ്​ കുറ്റവിമുക്​തരാക്കിയത്​. കേസിലെ മറ്റ്​ രണ്ട്​ പ്രതികൾ വിചാരണ നേരിടണം.

 പ്രതിപട്ടികയിൽ നിന്ന്​ ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ക്രിസ്​തുരാജ ആശുപത്രയിലെ സിസ്​റ്റർ ടെസി ജോസ്​, ഹൈദർ അലി, സിസ്​റ്റർ ആൻസി മാത്യൂ, വയനാട്​ ശിശുക്ഷേ സമിതി അധ്യക്ഷൻ ഫാ.തോമസ്​ ജോസ്​ തേരകം, സമിതി അംഗം ബെറ്റി ജോസഫ്​ എന്നിവരാണ്​ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചത്​.  ഇതിൽ ആദ്യത്തെ മൂന്ന്​ ​പേരെയാണ്​ സുപ്രീംകോടതി കുറ്റവിമുക്​തരാക്കിയിരിക്കുന്നത്​. ​

പ്രായപൂർത്തിയാകാത്ത പെൺകുട്ടി​ പീഡനത്തിനിരയായ പ്രസവിച്ചതുമായ ബന്ധപ്പെട്ട കേസിൽ വൈദികൻ റോബിൻ വടക്കുംചേരിയാണ്​ ഒന്നാം പ്രതി. കേസിലെ വൈദികനെ രക്ഷിക്കുന്നതിനുള്ള ഇടപെടലുകൾ നടത്തിയതിനാണ്​ മറ്റുള്ളവർക്കെതിരെ കേസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskottiyur rape casemalayalam newssupreme court
News Summary - KOttiyur rape case-Kerala news
Next Story