കൊട്ടിയൂർ പീഡനം: മകൾക്കു പിന്നാലെ അമ്മയും കൂറുമാറി
text_fieldsതലശ്ശേരി: കൊട്ടിയൂരിൽ പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ച കേസിെൻറ വിചാരണയിൽ പെൺകുട്ടിയുടെ അമ്മയും കൂറുമാറി. കേസിലെ പ്രതിയായ വൈദികനെതിരെ നേരത്തേ പൊലീസിന് നൽകിയ മൊഴി ഇവർ കോടതിയിൽ മാറ്റിപ്പറഞ്ഞു. ഇതോടെ പെൺകുട്ടിയുടെ അമ്മയും കൂറുമാറിയതായി പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ‌്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ബീന കാളിയത്ത‌് കോടതിയെ അറിയിച്ചു. കേസിെൻറ വിചാരണ തുടങ്ങിയ ആദ്യദിനം ബുധനാഴ്ച, ഇരയായ പെൺകുട്ടി കൂറുമാറിയിരുന്നു. ഇതിന് പിന്നാലെയാണ് അമ്മയും സമാന രീതിയിൽ മൊഴി തിരുത്തിയത്.
വ്യാഴാഴ്ച തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ‌് കോടതി (ഒന്ന‌്) മുമ്പാകെ പ്രോസിക്യൂഷെൻറ ചീഫ് വിസ്താരത്തിനിടെയാണ് പെൺകുട്ടിയുടെ അമ്മ മൊഴി മാറ്റിയത്. വൈദികൻ മകളെ പീഡിപ്പിച്ചുവെന്ന് പൊലീസ് മുമ്പാകെ മൊഴി നൽകിയ അമ്മ, വൈദികനും മകളും പരസ്പരം ഇഷ്ടപ്പെട്ടാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്നാണ് വ്യാഴാഴ്ച കോടതിയിൽ പറഞ്ഞത്. സംഭവം നടക്കുേമ്പാൾ പ്രായപൂർത്തിയെത്തിയിരുന്നുവെന്നും മകളുടെ ജനന തീയതി 1997 നവംബർ 17 ആണെന്നും അമ്മ പറഞ്ഞു.
എന്നാൽ ഇക്കാര്യം ഖണ്ഡിച്ച പ്രോസിക്യൂഷൻ, പെൺകുട്ടിയുടെ യഥാർഥ ജനന തീയതി 1999 നവംബർ 17 ആണെന്ന് ചൂണ്ടിക്കാട്ടി. പീഡനത്തിന് ഇരയാകുന്ന പ്രായപൂർത്തിയെത്താത്ത പെൺകുട്ടികൾക്ക് പോക്സോ പ്രകാരം ലീഗൽ സർവിസ് അതോറിറ്റിയുടെ രണ്ടുലക്ഷം രൂപ ധനസഹായത്തിന് അർഹതയുണ്ട്. പെൺകുട്ടിയുടെ രക്ഷിതാവ് ഇൗ തുക കൈപ്പറ്റിയത് പെൺകുട്ടിക്ക് പ്രായപൂർത്തിയെത്തിയിട്ടില്ലെന്നതിന് തെളിവാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
വൈദികൻ ഭീഷണിപ്പെടുത്തുകയോ നിർബന്ധിക്കുകയോ പ്രലോഭിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് കേസിലെ മുഖ്യപ്രതി ഫാ. റോബിൻ വടക്കുംചേരിക്കുവേണ്ടി ഹാജരായ അഡ്വ. ജോൺ സെബാസ്റ്റ്യെൻറ േക്രാസ് വിസ്താരത്തിൽ പെൺകുട്ടിയുടെ അമ്മ മൊഴി നൽകി. പ്രായപൂർത്തിയായ മകളാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് വൈദികനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. അതിനാൽ ഞങ്ങൾക്ക് പരാതിയില്ലെന്നും അവർ മൊഴി നൽകി.
ക്രോസ് വിസ്താരം വെള്ളിയാഴ്ചയും തുടരും. തുടർന്ന് പെൺകുട്ടിയുടെ അച്ഛൻ, സഹോദരൻ എന്നിവരെയും വിസ്തരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.