സേവന പ്രവർത്തനങ്ങളിൽ വീണ്ടും മാതൃകയായി കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത്
text_fieldsവടുതല: ലോക്ഡൗണിനെ തുടർന്ന് ജീവിതം വഴിമുട്ടിയ സാധാരണക്കാർക്ക് അവശ്യ ഭക്ഷ്യസാധനങ്ങൾ എത്തിച്ച് മാതൃകയായി വടുതല കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത്.
ജമാഅത്തിന് കീഴിലെ റിലീഫ് സെല്ലാണ് ജാതിമത ഭേദമന്യ മഹൽ പരിധിയിൽ ഇതിനകം 1500ഓളം ഭക്ഷ്യസാധന കിറ്റുകൾ വിതരണം ചെയ്തത്. മുന്നൂറോളം കിറ്റുകൾ സഹോദര സമുദായാംഗങ്ങൾക്കിടയിലാണ് വിതരണം പൂർത്തിയാക്കിയത്.
പ്രദേശത്തെ ഉദാരമതികളുടെ സഹായത്തിലും സ്പോൺസർഷിപ്പിലുമാണ് ഇതിനുള്ള തുക സമാഹരിച്ചത്. ജമാഅത്ത് ജീവനക്കാർ, വിധവകൾ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, ഉപജീവനം മുടങ്ങിയവർ, പ്രതിസന്ധിയിലായ പ്രവാസി കുടുംബങ്ങൾ തുടങ്ങിയവരെയാണ് ആദ്യഘട്ടത്തിൽ പരിഗണിച്ചത്.
കൂടുതൽ പേരിലേക്ക് സഹായം എത്തിക്കാൻ ശ്രമം തുടരുകയാണെന്ന് ജമാഅത്ത് പരിപാലന സമിതി ഭാരവാഹികൾ പറഞ്ഞു. കോവിഡ് പ്രതിരോധ, ജാഗ്രത, ബോധവത്കരണ പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപന അധികൃതരുമായും ആരോഗ്യ പ്രവർത്തകരുമായും ജമാഅത്ത് തുടക്കം മുതൽ സഹകരിക്കുന്നുണ്ട്. അരൂക്കുറ്റി ഗ്രാമപഞ്ചായത്തിെൻറ സമൂഹ അടുക്കളയിലേക്ക് ജമാഅത്തിെൻറ വകയായി ഭക്ഷ്യവിഭവങ്ങൾ എത്തിച്ചുനൽകിയിരുന്നു. പോസ്റ്ററിലൂടെയും മറ്റും കോവിഡ് വ്യാപനത്തിനെതിരെ വ്യാപക ബോധവത്കരണവും നടത്തിയിരുന്നു. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട മുന്നൊരുക്കവും റിലീഫ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും മറ്റും ആലോചിക്കാൻ പ്രദേശത്തെ വിവിധ മുസ്ലിം സംഘടനകളുടെ യോഗം ജമാഅത്ത് പരിപാലന സമിതി വിളിച്ചുേചർത്തിരുന്നു.
കുട്ടനാട്ടിലെ പ്രളയ ദുരിതബാധിതർക്കായി നാട്ടിലെ മത, സാമൂഹിക സംഘടനകളുടെ സഹായത്തോടെ ജമാഅത്ത് നടത്തിയ സേവന പ്രവർത്തനങ്ങൾ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പ്രസിഡൻറ് പി.എ. മൂസൽ ഫൈസി, െസക്രട്ടറി ടി.എസ്. നാസിമുദ്ദീൻ, മാനേജർ അഷ്റഫ്, ട്രഷറർ സി.എ. നാസർ എന്നിവരുൾപ്പെട്ട പരിപാലന സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.