കോട്ടുമല ബാപ്പു മുസ്ലിയാര്‍ ഇനി ഓര്‍മ
text_fieldsമലപ്പുറം: പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജോയിന്‍റ് സെക്രട്ടറിയുമായ കോട്ടുമല ബാപ്പു മുസ്ലിയാര്‍ ഇനി ഓര്‍മ. ചൊവ്വാഴ്ച അന്തരിച്ച അദ്ദേഹത്തിന്‍െറ മയ്യിത്ത് ബുധനാഴ്ച രാവിലെ 11.10ഓടെ മലപ്പുറം കാളമ്പാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ പൂര്‍ണ ഒൗദ്യോഗിക ബഹുമതികളോടെ ഖബറടക്കി. സമസ്തയുടെ സമുന്നത നേതാക്കളും പണ്ഡിതനുമായിരുന്ന പിതാവ് കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, പിതാമഹന്‍ അബ്ദുല്‍ അലി കോമു മുസ്ലിയാര്‍, കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ എന്നിവരുടെ ഖബറുകള്‍ക്കരികിലാണ് ബാപ്പു മുസ്ലിയാരുടെയും അന്ത്യവിശ്രമം.
ചൊവ്വാഴ്ച വൈകീട്ട് ഏഴോടെ മലപ്പുറം കോട്ടുമല ഇസ്ലാമിക് കോംപ്ളക്സിലത്തെിച്ച് പൊതുദര്‍ശനത്തിനുവെച്ച മയ്യിത്ത് കാണാന്‍ രാഷ്ട്രീയ, സാമൂഹിക, മതരംഗത്തെ ആയിരങ്ങളത്തെി. ബാപ്പു മുസ്ലിയാര്‍ അമരത്തിരുന്ന സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും അദ്ദേഹത്തെ ഗുരുതുല്യനായി കണ്ട സമസ്തയുടെ പ്രവര്‍ത്തകരും കോട്ടുമല കോംപ്ളക്സിലേക്ക് ഒഴുകി. ചൊവ്വാഴ്ച വൈകീട്ട് 7.30ന് കോട്ടുമല കോംപ്ളക്സിലെ ആദ്യ മയ്യിത്ത് നമസ്കാരത്തിന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങളാണ് നേതൃത്വം നല്‍കിയത്. ബുധനാഴ്ച രാവിലെ 11 വരെ ഇടമുറിയാതെ ജനമത്തെിയപ്പോള്‍ 39 തവണയായി നമസ്കാരം നടന്നു. രാവിലെ 11ന് അവസാന നമസ്കാരത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. പിന്നെ, സഹപാഠികൂടിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ബാപ്പു മുസ്ലിയാര്‍ പടുത്തുയര്‍ത്തിയ കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ സ്മാരക ഇസ്ലാമിക് കോംപ്ളക്സില്‍ നിന്ന് കാളമ്പാടി ജുമാമസ്ജിദിലേക്ക്. 11.10ന് ഖബറടക്കം.
കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, എം.എല്‍.എമാരായ കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍, പി. അബ്ദുല്‍ ഹമീദ്, എം. ഉമ്മര്‍, ടി.എ. അഹമ്മദ് കബീര്‍, എന്‍. ശംസുദ്ദീന്‍, കെ.വി. അബ്ദുല്‍ ഖാദര്‍, വി. അബ്ദുറഹ്മാന്‍, മഞ്ഞളാംകുഴി അലി, ടി.വി. ഇബ്രാഹിം, പാറക്കല്‍ അബ്ദുല്ല, എ.പി. അനില്‍കുമാര്‍, വി.കെ. ഇബ്രാഹിം കുഞ്ഞ്, പി.കെ. അബ്ദുറബ്ബ്, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. അബ്ദുല്‍ ബഷീര്‍, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ഉപാധ്യക്ഷന്‍ ടി. ആരിഫലി, കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, കേരള ജംഇയ്യത്തുല്‍ ഉലമ ആക്ടിങ് പ്രസിഡന്‍റ് സി.പി. ഉമ്മര്‍ സുല്ലമി, കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ തുടങ്ങി നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിക്കാനത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.