കോവളത്തേത് ഒറ്റപ്പെട്ട സംഭവം; പൊലീസ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു -മന്ത്രി വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: കോവളത്തു നടന്നത് തികച്ചും ഒറ്റപ്പെട്ട സംഭവമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്ത് പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. സർക്കാറിനെ അള്ളുവെക്കാൻ പൊലീസിലെ ചിലർ ശ്രമിക്കുന്നുവെന്ന മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മദ്യം ഒഴുക്കിക്കളയേണ്ടിവന്ന സ്വീഡിഷ് പൗരനെ നേരിട്ടു കണ്ട് മന്ത്രി സംസാരിച്ചു. സംഭവത്തിൽ കോവളം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷാജിയെ സസ്‌പെൻഡ് ചെയ്തിരുന്നു. ഡി.ജി.പി അനിൽകാന്തിന്‍റെ നിർദേശത്തെ തുടർന്നാണ് നടപടി. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. അതേസമയം പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് പൊലീസ് അസോസിയേഷൻ രംഗത്തെത്തി.
കഴിഞ്ഞ ദിവസം ഉച്ചക്ക് കോവളത്തുവെച്ചാണു ബെവ്‌കോ മദ്യവിൽപന കേന്ദ്രത്തിൽനിന്നു അനുവദനീയ അളവിൽ വാങ്ങിയ മദ്യവുമായി പോയ സ്വീഡിഷ് പൗരൻ സ്റ്റീവനെ ബിൽ ചോദിച്ച് പൊലീസ് തടഞ്ഞത്. ബിൽ ഇല്ലാതെ മദ്യം കൊണ്ടുപോകാൻ കഴിയില്ലെന്നു പൊലീസ് പറഞ്ഞതോടെ സ്റ്റീവൻ രണ്ടു കുപ്പി മദ്യം റോഡിൽ ഒഴുക്കി. തിരികെ പോയി ബില്ലുമായി വന്നശേഷമാണു മൂന്നാമത്തെ കുപ്പി കൊണ്ടു പോകാൻ പൊലീസ് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.