കോവിഡ്-19: ഷാക്കിർ ചോദിക്കുന്നു, ഐസൊലേഷൻ വാർഡിൽ പോകാൻ എന്തിന് പേടിക്കണം
text_fieldsകോഴിക്കോട്: കണ്ണൂർ സ്വദേശിയായ ഷാക്കിർ സുബ്ഹാൻ നാല് മാസമായി ബൈക്കിൽ ലോകരാജ്യങ്ങൾ കീഴടക്കുകയായിരുന്നു. അതിനിടെയാണ് ലോകത്തെ ഭീതിയിലാക്കി കോവിഡ് -19 വൈറസ് വ്യാപിക്കാൻ തുടങ്ങിയത്.
ചൈന കഴിഞ്ഞാൽ പിന്നെ ഏറ്റവു ം ദുരന്തം വിതച്ച ഇറാനിലൂടെ ദിവസങ്ങളോളമാണ് ഷാക്കിർ സുബ്ഹാൻ സഞ്ചരിച്ചത്. അവിടെനിന്ന് അസർബൈജാനിലേക്കായി രുന്നു അടുത്ത യാത്ര.
പിന്നീട് ജോർജിയയിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും ഇറാനിലൂടെ സഞ്ചരിച്ചതിനാൽ മറ്റു രാജ്യങ്ങളിലേക്ക് വിസ കിട്ടാത്ത സ്ഥിതിയായി. തുടർന്ന് ബൈക്ക് അസർബൈജാനിൽ കസ്റ്റംസിനെ ഏൽപ്പിച്ച് യാത്രക്ക് താൽക്കാലിക വിരാമമിട്ട് കണ്ണൂരിലേക്ക് മടങ്ങി.
വിമാനമിറങ്ങിയ ഉടൻ എയർപോർട്ടിലെ മെഡിക്കൽ ടീമിനെ വിവരമറിയിച്ചു. ഇതോടെ സർക്കാർ ആംബുലൻസിൽ കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഐസലേഷൻ വാർഡിലാണ് ഷാക്കിറിനെ പ്രവേശിപ്പിച്ചത്. തുടർന്ന് തൊണ്ടയിൽനിന്നും മൂക്കിൽനിന്നും കഫമെടുത്ത് പരിശോധനക്കയച്ചു. ആലപ്പുഴയിലാണ് പരിശോധന. ഷാക്കിറിെൻറ ഫലം നെഗറ്റീവാണെന്നാണ് വിവരം.
രോഗബാധയുണ്ടെന്ന സംശയവുമായി ഗൾഫിൽനിന്ന് വന്ന പലരും മുങ്ങിനടക്കുേമ്പാഴാണ് ഷാക്കിർ ഏവർക്കും മാതൃകയാകുന്നത്. ഈ യുവാവിെൻറ പ്രവൃത്തിയെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ വാർത്തസമ്മേളനത്തിൽ പ്രശംസിക്കുകയും ചെയ്തു.
അസർബൈജാനിൽനിന്ന് മാസ്ക്ക് പോലുള്ള സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ചാണ് ഷാക്കിർ ഇന്ത്യയിലേക്ക് മടങ്ങിയത്. നാട്ടിലേക്ക് മടങ്ങുന്നതിന് മുെമ്പ ഇദ്ദേഹം ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു.
യൂട്യൂബ് േവ്ലാഗറായ ഷാക്കിർ എയർപോർട്ടിൽനിന്ന് ഐെസാലേഷൻ വാർഡിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ മല്ലുട്രാവലർ എന്ന ചാനലിലൂടെ പുറത്തുവിട്ടിട്ടുണ്ട്. അഞ്ച് ലക്ഷത്തിലേറെ പേരാണ് ഈ വീഡിയോ ഇതിനകം കണ്ടത്. കോവിഡ് -19നെ കേരളം എങ്ങനെയാണ് നേരിടുന്നതെന്ന് ഇതിൽ ഷാക്കിർ വിശദീകരിക്കുന്നുണ്ട്.
ആശുപത്രി ജീവനക്കാരെല്ലാം മികച്ച രീതിയിലാണ് പെരുമാറുന്നത്. തികച്ചും സൗജന്യമായിട്ടാണ് ചികിത്സ. ഭക്ഷണവും മുടക്കമില്ലാതെ ലഭിക്കുന്നു. കേരളത്തിലെത്തിയതിനാൽ പേടിക്കാനില്ലെന്നും രോഗമുണ്ടെന്ന് സംശയമുള്ളവർ മടികൂടാതെ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടണമെന്നും ഈ ചെറുപ്പക്കാരൻ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞദിവസം ഇറ്റലിയിൽനിന്ന് വന്ന മൂന്നുപേർ ആരോഗ്യവിഭാഗത്തെ അറിയിക്കാതെ മുങ്ങിയിരുന്നു. ഇവരുടെ ബന്ധുക്കൾ പനിബാധിച്ച് ചികിത്സ തേടിയതോടെ മൂന്നുപേർക്കും കോവിഡ് -19 ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.