കോവിഡ്: തൊഴിൽ മേഖല വീണ്ടും പ്രതിസന്ധിയിൽ
text_fieldsകോട്ടയം: കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണം കടുപ്പിച്ചതോടെ െതാഴിൽ മേഖല വീണ്ടും പ്രതിസന്ധിയിൽ. പലയിടത്തും നിർമാണ പ്രവൃത്തികളും നിലച്ചു.
വ്യാപാര- വാണിജ്യസ്ഥാപനങ്ങളുടെയും വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും തൊഴിൽശാലകളുടെയും പ്രവർത്തനങ്ങൾക്ക് നിയന്ത്രണം കടുപ്പിച്ചതും തൊഴിൽ മേഖലക്ക് തിരിച്ചടിയായി. നിയന്ത്രണം കൂടുതൽ കടുപ്പിക്കുന്നതോടെ തൊഴിൽ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധിയാകും.
ടൂറിസം മേഖല നിശ്ചലമായതോടെ ആയിരങ്ങൾ തൊഴിൽരഹിതരായി. കുട്ടനാട്- അപ്പർ കുട്ടനാട് മേഖലയിൽ ഹൗസ്ബോട്ടുകളും റിസോർട്ടുകളും പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്. കുമരകത്ത് ഹൗസ്ബോട്ടുകളും ശിക്കാരി ബോട്ടുകളും സാധാരണ വള്ളങ്ങളും പൂർണമായും സർവിസ് നിർത്തി. ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവും നിലച്ചു.
നൂറുകണക്കിന് ബുക്കിങ് റദ്ദാക്കിയതോടെ ലക്ഷങ്ങളുടെ നഷ്ടവും നേരിട്ടു. റിസോർട്ടുകളുടെ ബുക്കിങ്ങും കൂട്ടത്തോടെ റദ്ദാക്കിയിട്ടുണ്ട്. വിമാന സർവിസ് നിലച്ചതും തിരിച്ചടിയായി.
കെട്ടിടനിർമാണം ഭാഗികമായതോടെ അന്തർ സംസ്ഥാന തൊഴിലാളികളടക്കം ആയിരങ്ങൾ നെട്ടോട്ടത്തിലാണ്. പലരും മടങ്ങിേപ്പാക്കും ആലോചിക്കുന്നു. നഗരമേഖലകളിലാണ് പ്രതിസന്ധിയേറെ. ഗ്രാമമേഖലയിൽ ചെറിയ തോതിലുള്ള നിർമാണ പ്രവൃത്തികൾ മുടങ്ങാത്തത് ഇവർക്ക് ആശ്വാസമാകുന്നു.
നിയന്ത്രണം കടുപ്പിച്ചാലുള്ള ആശങ്കയും തൊഴിലാളികൾക്കുണ്ട്. തമിഴ്നാട്--കർണാടക അതിർത്തികളിൽ പരിശോധനയും യാത്രനിരോധനവും ഏർപ്പെടുത്തിയതും തൊഴിലാളികളെ വെട്ടിലാക്കിയിട്ടുണ്ട്. തമിഴ്നാട് അതിർത്തി അടച്ചിട്ട് ദിവസങ്ങളായി. ഇതോടെ തോട്ടം മേഖലയും പ്രതിസന്ധി നേരിടുകയാണ്. കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ചരക്കുനീക്കവും പ്രതിസന്ധിയിലാകും. തമിഴ്നാട്ടിൽനിന്നുള്ള പച്ചക്കറിയാണ് കൂടുതലായും കേരളത്തിെലത്തുന്നത്. അതിർത്തി അടച്ചതോടെ വരും ദിവസങ്ങളിൽ ഗതാഗതവും ഭാഗികമായേക്കുമെന്ന സൂചന കച്ചവടക്കാർ നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.