സുഹൃത്തിനെ വിമാനത്താവളത്തില്‍നിന്ന് കൂട്ടിവരുന്നതിനിടെ അപകടം; യുവാവ് മരിച്ചു
text_fieldsെകായിലാണ്ടി: ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് വന്ന സുഹൃത്തിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ കണ്ണൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കണ്ണൂർ അഴീക്കോട് കാപ്പിലെ പീടിക മാണിക്കോത്ത് ഹൗസില്‍ ഷാജ്കുമാറിെൻറയും റീനയുടെയും മകന് അഖില്‍ഷാജ് (21) ആണ് മരിച്ചത്.
കൊയിലാണ്ടി വെറ്റിലപ്പാറക്കും പൂക്കാടിനും ഇടയിൽ പഴയ ഉർവശി ടാക്കീസിനടുത്ത് വെള്ളിയാഴ്ച അർധരാത്രിയാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന ഗള്‍ഫില്‍ നിന്നെത്തിയ പയ്യന്നൂര്‍ സ്വദേശി സാഗറിനും സുഹൃത്ത് അമല്‍ജിത്തിനും മറ്റൊരാള്‍ക്കും പരിക്കേറ്റു. ഇവരെ കോഴിക്കോടും കൊയിലാണ്ടിയിലുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അഖില്ഷാജും സാഗറും സഹപാഠികളാണ്. അപകടത്തിൽ പെട്ട ബസ് പയ്യന്നൂർ പെരുമ്പയിലെ ബബിത ട്രാവൽസിെൻറതാണ്. മൂന്നാറിലേക്കു പോകുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ദൂരേക്കു തെറിച്ച കാർ പൂർണമായി തകർന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് നാട്ടിലെത്തിച്ച് പയ്യാമ്പലത്ത് സംസ്കരിക്കും. സഹോദരന്: അതുല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.