കൊയിലാണ്ടി–പെരിന്തൽമണ്ണ ബസിന് മികച്ച കലക്ഷൻ
text_fieldsഎകരൂൽ: കെ.എസ്.ആർ.ടി.സി പുതുതായി ആരംഭിച്ച കൊയിലാണ്ടി-താമരശ്ശേരി-പെരിന്തൽമണ്ണ ചെയിൻ സർവിസിന് മികച്ച കലക്ഷൻ. അതേസമയം, സർവിസിനെതിരെ സ്വകാര്യ ബസ് ലോബി രംഗത്തെത്തി. താമരശ്ശേരി, പെരിന്തൽമണ്ണ ഡിപ്പോകളിൽനിന്നായി രാവിലെ ഏഴു മുതൽ അരമണിക്കൂർ ഇടവിട്ടാണ് ഇരു ഭാഗത്തേക്കും ഏഴു ബസുകള്‍ സർവിസ് നടത്തുന്നത്. സർവിസ് കൃത്യമായി നടത്തുന്നതിനാൽ യാത്രക്കാർ ബസിനെ വിശ്വസിച്ച് കാത്തുനിൽക്കാനും തയാറാവുന്നുണ്ട്.
മൂന്നുമണിക്കൂര്‍ ആണ് കൊയിലാണ്ടിയില്‍നിന്ന് പെരിന്തല്‍മണ്ണയിലെത്താന്‍ എടുക്കുന്ന സമയം. ഇരു ഡിപ്പോകളിലുമായി ഒരു ലക്ഷത്തിലധികം രൂപയുടെ കലക്ഷൻ ലഭിക്കുന്നുണ്ട്. അവധിക്കാലം കഴിയുന്നതോടെ വരുമാനത്തിൽ വലിയ തോതിൽ വർധന പ്രതീക്ഷിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബസുകളെ ബ്ലോക്കിട്ട് യാത്രക്കാർക്ക് സുഗമമായി കയറാൻ അവസരം കൊടുക്കാതിരിക്കുക എന്ന തന്ത്രമാണ് സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തുന്നത്. വരുമാനം കുറഞ്ഞാൽ സർവിസ് നിർത്താൻ നിർബന്ധിതരാവുമെന്നാണ് സ്വകാര്യബസ് ലോബിയുടെ കണക്കുകൂട്ടല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.