കലാകിരീടം കോഴിക്കോടിന്
text_fieldsകണ്ണൂര്‍: ഫോട്ടോ ഫിനിഷിലേക്ക് നീങ്ങിയ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 939 പോയന്‍റുമായി കലാകിരീടം കോഴിക്കോടിന്. പാലക്കാടിനെ നേരിയ വ്യത്യാസത്തില്‍ മറികടന്നാണ് കോഴിക്കോട് സ്വര്‍ണക്കപ്പ് നിലനിര്‍ത്തിയത്. തുടര്‍ച്ചയായ 11ാം തവണ ജേതാക്കളായ കോഴിക്കോടിന്‍െറ കിരീടനേട്ടം 18 ആയി. റണ്ണേഴ്സ് അപ്പായ പാലക്കാട് 936 പോയന്‍റ് നേടി. ആതിഥേയരായ കണ്ണൂര്‍ 933 പോയന്‍റുമായി മൂന്നാംസ്ഥാനം സ്വന്തമാക്കി.
അവസാന ദിനം കിരീടപോരാട്ടത്തിന് വെല്ലുവിളിയായി കണ്ണൂരും ഒപ്പംപിടിച്ചതോടെ മത്സരം അവസാനിച്ചിട്ടും കൈ്ളമാക്സ് എന്തെന്നറിയാന്‍ കാത്തിരിക്കേണ്ടി വന്നു. പാലക്കാടിന്‍െറ മൂന്ന് ഹയര്‍ അപ്പീലുകള്‍ തള്ളിയതോടെ കോഴിക്കോട് കിരീടം ഉറപ്പിച്ചു. അവസാന ദിനമായ ഞായറാഴ്ച നാല് ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. എച്ച്.എസ് ചേണ്ടമേളത്തില്‍ പാലക്കാടിന്‍െറ ജി.എച്ച്.എസ് കൊടുമുണ്ട രണ്ടാംസ്ഥാനവും കോഴിക്കോടിന്‍െറ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി മൂന്നാംസ്ഥാനവും നേടി. ഇതോടെ പാലക്കാട് മുന്നേറ്റം തുടര്‍ന്നു.
ദേശഭക്തിഗാനത്തില്‍ പ്രോവിഡന്‍സ് ജി.ജി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനം നേടിയതോടെ കോഴിക്കോട് പോയന്‍റ് വ്യത്യാസം കുറച്ചു. നാടന്‍പാട്ടില്‍ ഇരുജില്ലകള്‍ക്കും ഗ്രേഡ് മാത്രമാണ് ലഭിച്ചത്. അവസാന ഇനമായ വഞ്ചിപ്പാട്ടില്‍ കൂടുതല്‍ പോയന്‍റ് ലഭിക്കുന്നവര്‍ക്ക് കിരീടം ഉറപ്പായിരുന്നു. വൈകീട്ട് നാലുമണിയോടെ വഞ്ചിപ്പാട്ടിന്‍െറ ഫലമത്തെിയപ്പോള്‍ ചേളന്നൂര്‍ എ.കെ.കെ.ആര്‍ ഗേള്‍സ് എച്ച്.എസ്.എസിലെ കെ. സൈനിക അനൂപിന്‍െറ നേതൃത്വത്തിലുള്ള ടീം മൂന്നാം സ്ഥാനം നേടിയതോടെ കോഴിക്കോട് മുന്നിലത്തെി. എന്നാല്‍, പാലക്കാടിന്‍െറ മൂന്ന് ഹയര്‍ അപ്പീലുകള്‍ പരിഗണിക്കാനുണ്ടായിരുന്നത് പിന്നീടും പിരിമുറുക്കമേറ്റി. ഒടുവില്‍ ആറരയോടെ മൂന്ന് ഹയര്‍ അപ്പീലുകളും തള്ളിയപ്പോള്‍ കിരീടം കോഴിക്കോടിന് സ്വന്തമായി.
എച്ച്.എസ് അറബിക് വിഭാഗത്തില്‍ 95 പോയന്‍റുമായി കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, തൃശൂര്‍ ജില്ലകളും എച്ച്.എസ് സംസ്കൃത കലോത്സവത്തില്‍ 95 പോയന്‍റുമായി എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളും സംയുക്ത ജേതാക്കളായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോഴിക്കോടിന് സ്വര്‍ണക്കപ്പ് സമ്മാനിച്ചു. സമാപന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, സംഘാടക സമിതി ചെയര്‍മാന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡി.പി.ഐ കെ.വി. മോഹന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.