Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right13 വ​ർ​ഷം മു​മ്പത്തെ...

13 വ​ർ​ഷം മു​മ്പത്തെ പ്ര​ണ​യ​വി​വാ​ഹം, മദ്യപിച്ച് വന്ന് നിരന്തരം ഉപദ്രവം, പ്രശാന്ത് ലഹരിക്കടിമ; പൊ​ള്ള​ലേ​റ്റ് തി​രി​ഞ്ഞോ​ടി​യ പ്രബിഷയുടെ പിന്നാലെയെത്തി ആസിഡ് ഒഴിച്ചു

text_fields
bookmark_border
prashanth 89879
cancel
camera_alt

പ്രതി പ്രശാന്ത്

പേ​രാ​മ്പ്ര (കോഴിക്കോട്): ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ യു​വ​തി​ക്കു​നേ​രെ മു​ൻ ഭ​ർ​ത്താ​വ് ആ​സി​ഡ് ഒഴിച്ച സംഭവത്തിൽ പ്രതി ലഹരിക്ക് അടിമ. പ്രതിക്കെതിരെ മ​ക​നെ ഉ​പ​ദ്ര​വി​ച്ച​തിനുള്ള കേസുമുണ്ട്. പ്രതി തി​രു​വോ​ട് കാ​രി​പ​റ​മ്പ് പ്ര​ശാ​ന്ത് (36) ഏഴ് വർഷം മുൻപ് മൂത്ത മകനെയും കൊല്ലാൻ ശ്രമിച്ചെന്ന് ആക്രമണത്തിനിരയായ പൂനത്ത് സ്വദേശി പ്രബിഷയുടെ അമ്മ സ്മിത പറഞ്ഞു. ഒ​രു​ത​വ​ണ മ​ക​നെ ഉ​പ​ദ്ര​വി​ച്ച​തി​ന് ചൈ​ൽ​ഡ് ലൈ​ൻ കേ​സെ​ടു​ത്തി​രു​ന്ന​താ​യും ഇവർ പ​റ​ഞ്ഞു.

ചെ​റു​വ​ണ്ണൂ​ർ ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യപ്പോഴാണ് കൂ​ട്ടാ​ലി​ട പൂ​ന​ത്ത് കാ​ല​ടി പ​റ​മ്പി​ൽ പ്ര​ബി​ഷ​ (29) ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. മു​ഖ​ത്തും ശ​രീ​ര​ത്തി​ലും പൊ​ള്ള​ലേ​റ്റ പ്രബിഷ കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​ശാ​ന്തി​നെ മേ​പ്പ​യ്യൂ​ർ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തിരുന്നു.

പു​റം​വേ​ദ​ന​യെ തു​ട​ർ​ന്ന് പ്ര​ബി​ഷ കഴിഞ്ഞ ചൊവ്വാഴ്ച മു​ത​ൽ ചെ​റു​വ​ണ്ണൂ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയിലായിരുന്നു പ്രബിഷ. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ഓ​ടെയാണ് പ്ര​ശാ​ന്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യത്. കൈയിൽ സ്റ്റീ​ൽ ഫ്ലാ​സ്കുമായായിരുന്നു വരവ്.​ പ്ര​ബി​ഷ​യു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ടെ ഇയാൾ ഫ്ലാസ്കിൽ കരുതിയ ആ​സി​ഡ് മു​ഖ​ത്ത് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. മു​ഖ​ത്തും നെ​ഞ്ചി​ലും പൊ​ള്ള​ലേ​റ്റ് തി​രി​ഞ്ഞോ​ടി​യ പ്രബിഷയു​ടെ പി​ന്നാലെ ഓടി ഇ​യാ​ൾ ആ​സി​ഡ് ഒ​ഴി​ച്ചു.

ഓ​ടി​ക്കൂ​ടി​യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് യു​വ​തി​യെ പേ​രാ​മ്പ്ര ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തൃ​ശൂ​രി​ൽ ടാ​ക്സി ഡ്രൈ​വ​റാ​ണ് പ്ര​ശാ​ന്ത്. ഇ​വ​ർ ത​മ്മി​ലു​ള്ള വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യി​ട്ട് മൂ​ന്നു​വ​ർ​ഷ​മാ​യി. എ​ന്നാ​ൽ, ഇ​തി​നു​ശേ​ഷ​വും പ്ര​ശാ​ന്ത് നി​ര​ന്ത​രം ശ​ല്യം ചെ​യ്യാ​റു​ണ്ടെ​ന്ന് പ്ര​ബി​ഷ​യു​ടെ മാ​താ​വ് സ്മി​ത പ​റ​ഞ്ഞു.

13 വ​ർ​ഷം മു​മ്പ് പ്ര​ണ​യ​വി​വാ​ഹം ക​ഴി​ച്ച​വ​രാ​ണ് ഇ​രു​വ​രും. ര​ണ്ടു​കു​ട്ടി​ക​ളു​മു​ണ്ട്. മ​ദ്യ​പി​ച്ചു​വ​ന്ന് നി​ര​ന്ത​രം പ്ര​ബി​ഷ​യെ​യും മ​ക്ക​ളെ​യും അ​മ്മ​യെ​യും ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടായിരുന്നു. തുടർന്നാണ് വിവാഹമോചനം നേടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsacid attack
News Summary - Kozhikode acid attack Prashanth and Prabisha divorced three years ago after constatnt harrasment
Next Story
RADO